പാലക്കാട് പ്ലാച്ചിമടയിലെ കോള കമ്പനിയുെട ഭൂമിയും െകട്ടിടവും സര്‍ക്കാര്‍ ഏറ്റെടുക്കും. കര്‍ഷകര്‍ക്ക് പ്രയോജനം ചെയ്യുന്ന പദ്ധതിക്കായി ഭൂമി വിട്ടുനല്‍കാന്‍ തയാറാണെന്ന കമ്പനി നിര്‍ദേശം ജില്ലാ കലക്ടറുടെ പരിശോധനയ്ക്ക് ശേഷം അംഗീകരിച്ചു. പകരം അഞ്ചേക്കര്‍ ഭൂമി ആവശ്യപ്പെട്ടതില്‍ മാത്രമാണ് ചര്‍ച്ച നടക്കുന്നതെന്നും കര്‍ഷകര്‍ക്ക് ഉപകാരപ്പെടുന്ന പദ്ധതി നടപ്പാക്കുമെന്നും മന്ത്രി കെ.കൃഷ്ണന്‍കുട്ടി മനോരമ ന്യൂസിനോട്. ജലചൂഷണവും നാട്ടുകാരുടെ ആരോഗ്യപ്രശ്നങ്ങളും ഉന്നയിച്ച് നിരവധി സമരങ്ങള്‍ കണ്ട പ്ലാച്ചിമട. കോള കമ്പനിയുടെ പ്രവര്‍ത്തനം ഒരു നാടിനെയാകെ പ്രതിസന്ധിയിലാക്കുന്നുവെന്ന പരാതിക്കൊടുവില്‍ ഫാക്ടറിക്ക് താഴു വീണു. സുപ്രീം കോടതി വരെയുള്ള നിയമപോരാട്ടത്തിലും കമ്പനിക്ക് അനുകൂല വിധിനേടാനായില്ല. ഈ സാഹചര്യത്തിലാണ് കമ്പനി കെട്ടിടവും അനുബന്ധ ഭൂമിയും സര്‍ക്കാരിന് സൗജന്യമായി വിട്ട് നല്‍കാന്‍ തയാറാണെന്ന് അറിയിച്ചത്. പിന്നാലെ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ റവന്യൂ വകുപ്പ് വിശദമായി പരിശോധിച്ചു.
36.7 ഏക്കര്‍ ഭൂമിയാണ് കമ്പനിക്ക് സ്വന്തമായുള്ളത്. മുപ്പത്തി അയ്യായിരം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഫാക്ടറി െകട്ടിടവുമുണ്ട്. 2000 ത്തിലാണ് പ്ലാച്ചിമടയില്‍ കോള ഫാക്ടറി ആരംഭിച്ചത്. ഉല്‍പാദനം വിപുലമാക്കുന്നതിനിടയിലാണ് വ്യാപക പരാതി ഉയര്‍ന്ന് പ്രവര്‍ത്തനം തടസപ്പെട്ടത്. അതേസമയം കോടതി ഉത്തരവിട്ട നഷ്ടപരിഹാരം പലര്‍ക്കും കൈമാറിയില്ലെന്ന് കാട്ടി ഇപ്പോഴും കോള കമ്പനിക്ക് മുന്നില്‍ സമരം തുടരുന്നുണ്ട്. വിഡിയോ കാണാം.