കാസർകോടിന് കൂടുതൽ പരിഗണന വേണം; ദയാഭായ് നിരാഹാര സമരത്തിലേക്ക്

kasargod-daya-bhai
SHARE

കാസര്‍കോട് ജില്ലയിലെ ആരോഗ്യമേഖലയക്ക് കൂടുതല്‍ പരിഗണന ആവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തക ദയാഭായ് അനിശ്ചിതകാല നിരാഹാര സമരത്തിനൊരുങ്ങുന്നു. ജില്ലയിലെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളില്‍ സൂപ്പര്‍സ്പെഷ്യാലിറ്റി സംവിധാനങ്ങള്‍ ഒരുക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ്  സമരം . സെക്രട്ടറിയേറ്റ് പടിക്കലിനു മുമ്പില്‍ ഗാന്ധിജയന്തി ദിനത്തിലാണ് നിരാഹാര സമരം ആരംഭിക്കുക. 

സംസ്ഥാനത്ത് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ഏറെയുള്ള ജില്ലയാണ് കാസര്‍കോട്. എന്നാല്‍ ദുരിതബാധിതരയടക്കം ചികില്‍സിക്കാന്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി  സംവിധാനത്തോടെയുള്ള ഒരു സര്‍ക്കാര്‍ ആശുപത്രി  പോലും ജില്ലയിലില്ല.  അത്തരം സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കാന്‍ മാറിവന്ന സര്‍ക്കാരുകള്‍ക്ക് ആയതുമില്ല.  

ജില്ലയിലെ അഞ്ച് പ്രധാന സര്‍ക്കാര്‍ ആശുപത്രികളില്‍ സൂപ്പര്‍സ്പെഷ്യാലിറ്റി സംവിധാനം ഒരുക്കുക, അഞ്ച് വര്‍ഷമായി മുടങ്ങി കിടക്കുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി നടത്തിയിരുന്ന മെഡിക്കല്‍ ക്യാംപ് പുനരാരംഭിക്കുക, പ്രായപൂര്‍ത്തിയായ ദുരിതബാധിതര്‍ക്ക് പകല്‍ ദിനചര്യ കേന്ദ്രങ്ങള്‍ ഒരുക്കുക. എയിംസ് പ്രൊപ്പോസലില്‍ കാസര്‍കോട് ജില്ലയെ ഉള്‍പ്പെടുത്തുക എന്നിവയെല്ലാമാണ് പ്രധാന ആവശ്യങ്ങള്‍.

സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് അനുകൂല നടപടിയുണ്ടാകുന്നതു വരെ നിരാഹാര സമരവുമായി മുന്നോട്ട് പോകാനാണ് തീരുമാനം. അതേസമയം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ലഭിച്ചിരുന്ന പെന്‍ഷന്‍ മുടങ്ങിയതിലും പ്രതിഷേധം ഉയരുന്നുണ്ട്.

MORE IN NORTH
SHOW MORE