
മത്തി കൊയ്ത്തില്‍ കോഴിക്കോട് വടകര മേഖലയിലെ തീരങ്ങള്‍. മത്തി കൂട്ടങ്ങള്‍ കടല്‍ തീരത്ത് അടിയുന്നത് തുടരുകയാണ്. മീന്‍പിടുത്ത വള്ളങ്ങള്‍ ഈ മേഖലയില്‍ കൂടുതലായി തമ്പടിക്കുന്നുണ്ട്. തീരത്തെ ചാകരയില്‍ മത്തി വാരാന്‍ ജനങ്ങളുടെ തീരക്കാണ്. വടകര, തിക്കോടി, പയ്യോളി തീരങ്ങളിലാണ് മത്തി കൂട്ടമായി കരയടിയുന്നത്. വരുന്നവരും പോകുന്നവരും പെടയ്ക്കുന്ന മത്തി പെറുക്കിക്കൂട്ടുന്നു. കടലില്‍ മല്‍സ്യലഭ്യത കുറഞ്ഞതിന്റെ പ്രയാസത്തിലായിരുന്ന മല്‍സ്യത്തൊഴിലാളികള്‍ ഈ തീരങ്ങളിലേക്ക് കൂടുതലായി കേന്ദ്രീകരിക്കുകയാണ്.
അയനിക്കാട് മുതല്‍ കടകര വരെയുള്ള തീരങ്ങളില്‍ നിരവധി മല്‍സ്യബന്ധന ബോട്ടുകളാണ് കടലിലുള്ളത്. മല്‍സ്യവരവ് ചാകരയായതോടെ വിപണിയിലും വിലകുറയും. കഴിഞ്ഞ ദിവസം തിക്കോട് കോടിക്കല്‍ ബീച്ചിലും പയ്യോളി ആവിക്കലിലും മത്തിക്കൂട്ടങ്ങള്‍ കരയ്ക്ക് അടിഞ്ഞിരുന്നു.