കല്ല്യാണി അമ്മയ്ക്ക് ഓണ സമ്മാനമായി വീട് പണിത് നൽകി മുസ്്ലീംലീഗ്

panakkad-kalyanai
SHARE

മലപ്പുറം പുല്‍പ്പറ്റയിലെ കല്ല്യാണി അമ്മയ്ക്ക് ഒാണ സമ്മാനം കൈമാറാന്‍ പാണക്കാട് മുനവറലി ശിഹാബ് തങ്ങളെത്തി. സാമ്പത്തികമായി പ്രതിസന്ധി നേരിടുന്ന എഴുപത്തിരണ്ടുകാരി കല്ല്യാണിയമ്മയ്ക്ക് ബൈത്തുറഹ്മ പദ്ധതിപ്രകാരം നിര്‍മിച്ചു നല്‍കിയ വീടാണ് ഒാണദിവസം കൈമാറിയത്.

കല്ല്യാണിയമ്മയുടെ ഏറ്റവും വലിയ സ്വപ്നമായിരുന്നു സ്വന്തമായൊരു വീട്. 10 ലക്ഷം രൂപ ചിലവഴിച്ചാണ് മുസ്്ലീംലീഗ് പ്രാദേശിക നേതൃത്വം 1000 ചതുരശ്ര അടി വിസ്തീര്‍ണമുളള വീട് നിര്‍മിച്ചത്. പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍ താക്കോല്‍ കൈമാറി. 

2018ലെ പ്രളയത്തില്‍ കല്ല്യാണിയമ്മയുടെ ആകെയുണ്ടായിരുന്ന കൊച്ചു കൂര തകര്‍ന്നു. ഇതോടെ പരിസരത്തെ അംഗന്‍വാടിയിലായിരുന്ന ആദ്യം താമസം. പിന്നീട് വാടക വീട്ടിലേക്ക് മാറി. കല്ല്യാണി അമ്മയ്ക്കൊപ്പം രോഗിയായ മകനും മകളുമുണ്ട്. നാലു വര്‍ഷത്തിനു ശേഷമുളള കല്ല്യാണി അമ്മയുടെ സ്വന്തം വീട്ടിലെ ഒാണാഘോഷത്തിന് മാധുര്യമേറെയാണ്. 

MORE IN NORTH
SHOW MORE