
ഓണമുണ്ണാന്‍ ഇത്തവണ കോഴിക്കോടന്‍ അരിയും. തിക്കോടി ഗ്രാമപഞ്ചായത്ത് പുറത്തിറക്കിയ നടയകം അരി വിപണിയിലെത്തിച്ചു. മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
കോഴിക്കോട്ടെ ഓണ സദ്യയ്ക്ക് ഇക്കുറി രൂചി ഇത്തിരി കൂടും. കാരണം തിക്കോടി പഞ്ചായത്ത് കൃഷി ചെയ്തുണ്ടാക്കിയ നടയകം അരി ജില്ലയിലെ വിപണിയിലെത്തിക്കഴിഞ്ഞു. കോഴിക്കോട് ജില്ലാ പഞ്ചായത്തിന്‍റെ കതിരണി പദ്ധതി പ്രകാരമായിരുന്നു കൃഷി. നാട്ടുകാരുള്‍പ്പെട്ട പ്രത്യക സമിതിയും തൊഴിലുറപ്പ് തൊഴിലാളികളും ചേര്‍ന്നാണ് തരിശായി കിടന്ന 30 ഏക്കറില്‍ പൊന്നു വിളയിച്ചത്.തവിടോട് കൂടിയ നാടന്‍ പുഴുങ്ങലരിയാണ് നടയകം അരി. ചോറിനും പായസത്തിനും കഞ്ഞിക്കും പ്രത്യേകം അരിയാണ് ഉള്ളത്. ഒരു കിലോ അരി 80 രൂപ നിരക്കില്‍ വിപണിയില്‍ ലഭിക്കും. കോഴിക്കോട് മാത്രമാണ് അരി ഇപ്പോള്‍ ലഭിക്കുന്നതെങ്കിലും അധികം വൈകാതെ സംസ്ഥാനത്തൊട്ടാകെ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ.