കുഴിയടച്ച് ദിവസങ്ങൾക്കുള്ളിൽ കുറ്റ്യാടി-വയനാട് പാത വീണ്ടും കുഴിക്കുളം

kuttyadiroad-02
SHARE

കുഴിയടച്ച് ദിവസങ്ങള്‍ക്കുള്ളില്‍ കുറ്റ്യാടി–വയനാട് സംസ്ഥാനപാത വീണ്ടും കുഴിക്കുളം. ഓവുച്ചാല്‍ നിര്‍മാണത്തിലെ അപാകതയാണ് റോഡ് വീണ്ടും തകരാന്‍ കാരണമെന്നാണ് ആരോപണം. വാഹനങ്ങള്‍ കുഴിയില്‍ ചാടി അപകടങ്ങളും പതിവാണിവിടെ. 

ഏറെ തിരക്കനുഭവപ്പെടുന്ന കുറ്റ്യാടി മുതല്‍ ചുരം വരെയുള്ള ഭാഗമാണ് പ്രധാനമായും തകര്‍ന്നത്. അറ്റുകുറ്റപണി നടത്തിയ ഇടങ്ങളില്‍ തുടര്‍ച്ചയായ മഴയെത്തിയതോടെ വീണ്ടും കുഴി രൂപപ്പെട്ടു. തൊട്ടില്‍പാലം ടൗണില്‍പോലും റോഡില്‍ വലിയ കുഴികളായി. ഓവുച്ചാല്‍നിര്‍മാണത്തിലെ അപാകത വെള്ളം റോഡിലേക്ക് ഒഴുകിയെത്തുന്നതിന് കാരണമായി. ഇതാണ് ദിവസങ്ങള്‍ മുന്‍പ് കുഴിയടച്ച റോഡ് പഴയപടിയാവാന്‍ കാരണമെന്നാണ് ആരോപണം. 

രാത്രിയില്‍ ഇരുചക്രവാഹന യാത്രക്കാര്‍ ഇവിടെ പതിവായി അപകടത്തില്‍പ്പെടാറുണ്ട്. രണ്ട് ജില്ലകളെ ബന്ധിപ്പിക്കുന്ന പാതയായതിനാല്‍ കുഴികള്‍ കാരണം ഗതാഗത കുരുക്കും രൂക്ഷമാകുന്നു. ഓവുച്ചാല്‍ നിര്‍മിച്ചതിലെ അപാകതകള്‍ പരിഹരിച്ച് റോഡിന്റെ ദുര്‍ഗതിക്ക് ശാശ്വതപരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

MORE IN NORTH
SHOW MORE