കരയിടിയുന്നതിനെ തുടർന്ന് കുപ്പം-മംഗലശേരി റോഡ് അപകടാവസ്ഥയിൽ

kuppamriver-03
SHARE

കണ്ണൂർ തളിപ്പറമ്പ് കുപ്പം പുഴ കരയെടുക്കുന്നത് തുടരുന്നു. കരയിടിയുന്നതിനെ തുടർന്ന്  കുപ്പം-മംഗലശേരി റോഡ് അപകടാവസ്ഥയിലയി. അധികൃതർ അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കുപ്പം പുഴ കരയെടുത്തതോടെ  ദേശിയപാതയിൽ നിന്ന് മംഗലശേരിയിലേക്കുള്ള റോഡാണ് അപകടാവസ്ഥയിലായത് . ഈ ഭാഗത്തെ മതിലും തെങ്ങുകളും ഉൾപ്പെടെ പുഴയിലേക്ക് മറിഞ്ഞ നിലയിലാണ്. കുപ്പം - മംഗലശേരി റോഡും കുപ്പം പുഴയും തമ്മിലുള്ള ദൂരം  ഒരുമിറ്ററിൽ താഴെ ആയിരിക്കുകയാണ്.ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ കടന്നു പോകുന്ന റോഡും തകർച്ച ഭീഷണിയിലാണ്

MORE IN NORTH
SHOW MORE