karipur-n

കരിപ്പൂര്‍ വിമാനത്താവളത്തിന്‍റെ അതിര്‍ത്തിയെ ചൊല്ലി പളളിക്കല്‍ ഗ്രാമപഞ്ചായത്തും കൊണ്ടോട്ടി നഗരസഭയും തമ്മില്‍ തര്‍ക്കം. വിമാനത്താവള പരിധിയില്‍ നിന്നുളള നികുതി വരുമാനം പിരിച്ചെടുക്കുന്നതിനെ ചൊല്ലിയാണ് തര്‍ക്കം തുടങ്ങിയത്.

കൊണ്ടോട്ടി നഗരസഭയും പളളിക്കല്‍ പഞ്ചായത്തും തമ്മിലുളള തര്‍ക്കത്തിന്‍റെ കാതല്‍ നികുതി വരുമാനം ആര് പിരിച്ചെടുക്കുമെന്നതാണ്. നികുതി പിരിക്കുന്ന കാര്യത്തില്‍ തര്‍ക്കം പരിഹരിക്കാനാവാതെ വന്നതോടെ സര്‍വേ ആരംഭിച്ചു. ഇരു തദ്ദേശ സ്ഥാപനങ്ങളുടേയും പ്രതിനിധികളേയും പങ്കെടുപ്പിച്ചു. എന്നാല്‍ സര്‍വേ ഏകപക്ഷീയമാണന്നും അംഗീകരിക്കാനാവില്ലെന്നുമുളള നിലപാടിലാണ് പളളിക്കല്‍ ഗ്രാമപഞ്ചായത്ത്.

എന്നാല്‍ സര്‍വേ നടത്തിയ സംഘത്തിന്‍റെ നിര്‍ദേശങ്ങള്‍ അംഗീകരിക്കുന്നതായി കോണ്ടോട്ടി നഗരസഭ അറിയിച്ചു.വിമാനത്താവളത്തിന്‍റെ പ്രധാന ടെര്‍മിനല്‍ അടക്കമുളള ഭാഗങ്ങള്‍ ഏതു തദ്ദേശസ്ഥാപന പരിധിയിലാണന്നും തര്‍ക്കമുണ്ട്.  പളളിക്കല്‍ ഗ്രാമപഞ്ചായത്തിന്‍റെ പ്രധാന വരുമാന സ്രോതസ് നിലവില്‍ വിമാനത്താവളമാണ്.