കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ എലി ശല്യം; വീഴ്ച സമ്മതിച്ച് സൂപ്രണ്ട്

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ ഭക്ഷണാവശിഷ്ടങ്ങൾ മാറ്റുന്നതിൽ വീഴ്ച സമ്മതിച്ച് സൂപ്രണ്ട് കെ.സി രമേശൻ. ആരോഗ്യ മന്ത്രിയുടെ നിർദേശപ്രകാരം ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. വാർഡിൽ എലി ശല്യം കാരണം അന്തേവാസികളും കൂട്ടിരിപ്പുകാരും ദുരിതമനുഭവിക്കുന്നത് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് നടപടി.

മനോരമ ന്യൂസ് പുറത്തുവിട്ട ഈ ദൃശ്യങ്ങളാണ് ആരോഗ്യ വകുപ്പിൻ്റെ കണ്ണു തുറപ്പിച്ചത്. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ വാർഡിൽ എലി ശല്യത്തിൽ പൊറുതിമുട്ടി കഴിയുകയായിരുന്നു അന്തേവാസികളും കുട്ടിരിപ്പുകാരും.  ഭക്ഷണവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിലെ വീഴ്ചയാണ് എലി ശല്യത്തിന് കാരണമായതെന്ന് സൂപ്രണ്ട് ഡോ.കെ.സി രമേശൻ  പറഞ്ഞു. 

ആരോഗ്യ മന്ത്രിയുടെ നിർദേശപ്രകാരം ജീവനക്കാർ  വാർഡുകളും സമീപ പ്രദേശങ്ങളും ശുചീരിച്ചു. ചോർച്ച പരിഹരിക്കാൻ പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തിയതായും വെയർ ഹൗസിങ് കോർപറേഷൻ എലികളെ നശിപ്പിക്കാൻ നടപടി തുടങ്ങിയതായും സൂപ്രണ്ട് പറഞ്ഞു. വാർത്തയെ തുടർന്ന് ഇന്നലെ മനുഷ്യാവകാശ കമ്മിഷൻ ഈ വിഷയത്തിൽ കേസെടുത്തിരുന്നു.15 ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് സൂപ്രണ്ടിനോട് ആവശ്യെപ്പെട്ടത്.