കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം നവീകരണത്തിന് നിര്‍മിതബുദ്ധി ഉപയോഗിക്കും

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം ആര്‍ടിഫിഷ്യല്‍ ഇന്‍റലിജന്‍സിലൂടെ നവീകരിക്കാന്‍ തീരുമാനം. പദ്ധതിക്ക് സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കി. പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി പാലക്കാട് ഐഐടിയില്‍ നിന്നുള്ള വിദഗ്ധ സംഘം മാനസികാരോഗ്യകേന്ദ്രം സന്ദര്‍ശിച്ചു. 

നിര്‍മിതബുദ്ധി അഥവാ ആര്‍ടിഫിഷ്യല്‍ ഇന്‍റലിജന്‍സിലൂടെ അന്തേവാസികളുടെ ചാടിപോകല്‍ അടക്കമുള്ള പ്രശ്നങ്ങള്‍ക്ക് ശാശ്വതപരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷ. നിര്‍മിത ബുദ്ധി ഉപയോഗിച്ച് രോഗികളുെട നീക്കങ്ങള്‍ നിരന്തരം നിരീക്ഷിക്കും. ഡീപ് ന്യൂറല്‍ നെറ്റ്്വര്‍ക്കുകള്‍ ഉപയോഗിച്ചുള്ള പഠനത്തിലൂടെ അക്രമവാസന, ചാടിപോകല്‍ എന്നിവ മുന്‍കൂടി അറിയാനാകും. 

ആറ് മാസത്തിനകം പദ്ധതി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. അടുത്ത ദിവസം ആരോഗ്യസെക്രട്ടറിയുമായി തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ പദ്ധതി എത്രയും വേഗം നടപ്പാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. പദ്ധതി നടപ്പായാല്‍ ആര്‍ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഉപയോഗിക്കുന്ന രാജ്യത്തെ ആദ്യമാനസികാരോഗ്യ കേന്ദ്രമായി കുതിരവട്ടം മാറും.