pjimage

കോഴിക്കോട് തിരുവമ്പാടി പഞ്ചായത്തിലെ ചേപ്പിലംകോട് പട്ടികജാതി കോളനിയിലുള്ളവർക്ക് ക്ഷേമ പെൻഷൻ കിട്ടിയില്ലെന്ന് പരാതി. സർക്കാരിൽ നിന്ന് ലഭിക്കുന്ന പെൻഷൻ മാത്രം വരുമാനം മാർഗമായ ഒട്ടേറെ സ്ത്രീകളുണ്ട് ചേപ്പിലംക്കോട് കോളനിയിൽ . രണ്ട് മാസമായി മുടങ്ങി കിടക്കുന്ന പെൻഷൻ വിഷുവിന് എങ്കിലും കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു അവർ. എന്നാല്‍ അതും കിട്ടാതായതോടെ പലരുടേയും അവസ്ഥ ദുരിതത്തിലായി. അതേസമയം തുടർച്ചയായ ദിവസങ്ങളിൽ ബാങ്ക് അവധിയായതിനാലും സർക്കാരിൽ നിന്ന് ഫണ്ട് പാസാകാത്തതുമാണ് പെൻഷൻ വൈകുന്നുവെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം.  ഇനിയും വൈകുകയാണെങ്കില്‍ ബാങ്കിന്റ ഫണ്ട് ഉപയോഗിച്ച് പെൻഷൻ നൽകി തുടങ്ങുമെന്നും അധികൃതർ വ്യക്തമാക്കി