കോഴിക്കോടെ മാവൂരില്‍ ബലക്ഷയത്തെത്തുടര്‍ന്ന് പൊളിച്ച പാലം പുതുക്കി പണിയാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധത്തില്‍. ജനുവരിയില്‍ പാലം പൊളിച്ചെങ്കിലും മൂന്നാഴ്ച മുമ്പാണ് ഉദ്യോഗസ്ഥര്‍ പുതിയ പാലത്തിന് അളവെടുക്കാനെത്തിയത്.
ഏറെക്കാലത്തെ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് ബലക്ഷയം ഉള്ള പാലം പൊളിച്ച് പുതിയ പാലം പണിയാന്‍ അധികൃതര്‍ തയാറായത്. പക്ഷെ പൊളിക്കാന്‍ കാണിച്ച ഉല്‍സാഹം പിന്നെ പണിയാന്‍ കണ്ടില്ല. ജനുവരിയില്‍ പൊളിച്ച പാലം പുതുക്കി പണിയാന്‍ സര്‍ക്കാര്‍ പണം വകയിരുത്തിയത് കഴിഞ്ഞമാസം. മൂന്നാഴ്ച മുമ്പാണ് ഉദ്യോഗസ്ഥര്‍ അളവെടുക്കാനെത്തിയത്. പണിക്കുള്ള മണ്ണെത്തിച്ചതല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല.
ഒന്നര കോടിയോളം രൂപയാണ് പാലത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്. ഇത് വന്നാല്‍ മാവൂരില്‍ നിന്ന് കുന്ദമംഗലം, മുക്കം ഭാഗത്തേക്ക് വേഗമെത്താം. പഴയ പാലത്തിന് ബദലായി ചെറിയൊരു പാലം പണിതിട്ടുണ്ടെങ്കിലും വീതി കുറവായതിനാല്‍ അപകടം പതിവാണ് ഇവിടെ