ദേലംപാടി, കാറഡുക്ക, മുളിയാർ പഞ്ചായത്തുകളിൽ കാട്ടാനശല്യം രൂക്ഷമാകുന്നു

wild-elephent-kasargod
SHARE

കാസർകോട് ജില്ലയിലെ ദേലംപാടി, കാറഡുക്ക, മുളിയാർ പഞ്ചായത്തുകളിൽ കാട്ടാനശല്യം വീണ്ടും രൂക്ഷമാകുന്നു. കർണാടക വനത്തില്‍ നിന്ന് വന്ന ഇരുപതോളം ആനകള്‍ പ്രദേശം വിട്ടുപോകാത്തത് ജനജീവിതത്തിന് തന്നെ ഭീഷണിയാവുകയാണ്. വിഡിയോ റിപ്പോർട്ട് കാണാം. 

കാസർകോട് ഫോറസ്റ്റ് റേഞ്ചിന് കീഴിലെ ബേഡഡുക്ക എരിഞ്ഞി പുഴ പ്രദേശത്ത് എത്തിയ കാട്ടാനക്കൂട്ടമാണ് ജനജീവിതത്തിന് ഭീഷണിയാകുന്നത്. കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നതിനൊപ്പം വീട്ടുമുറ്റത്തെത്തുന്ന കാട്ടാനകളെ ഓടിക്കേണ്ട അവസ്ഥയിലാണ് ദേലംപാടി, കാറഡുക്ക, മുളിയാർ പഞ്ചായത്തുകളിലെ ആളുകള്‍. വനംവകുപ്പ് സ്വീകരിച്ച നടപടികള്‍ക്കും കാട്ടാനകളുടെ വരവ് ചെറുക്കാന്‍ കഴിയാത്തതാണ് പ്രധാന പ്രതിസന്ധി. കാറഡുക്ക കൊട്ടുംകുഴിയിലെത്തിയ കാട്ടാനകൾ കഴിഞ്ഞ ദിവസം 400 ഓളം വാഴകളും നിരവധി തെങ്ങുകളും കവുങ്ങുകളും നശിപ്പിക്കുകയുണ്ടായി. 

വനാതിര്‍ത്തികളില്‍ ട്രഞ്ചും സോളര്‍ ഫെന്‍സിങ്ങും കാര്യക്ഷമമായാല്‍ മാത്രമേ ആനകളുടെ വരവ് തടയാന്‍ സാധിക്കുകയുള്ളു. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഈ മൂന്ന് പഞ്ചായത്തുകളിലും രൂക്ഷമായ കാട്ടാന ശല്യം കാരണം കൃഷിപോലും ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് കര്‍ഷകര്‍. വീട്ടുമുറ്റത്ത് വരെ കാട്ടാന എത്തുന്ന സാഹചര്യം ജനജീവിതത്തിന് തന്നെ ഭീഷണിയുമാകുന്നു.

MORE IN NORTH
SHOW MORE
Loading...
Loading...