പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുമിഞ്ഞുകൂടി കണ്ടല്‍ക്കാടുകള്‍; പള്ളത്തെ കാഴ്ചകൾ

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുമിഞ്ഞുകൂടി കാസര്‍‍കോട് പള്ളത്തെ കണ്ടല്‍ക്കാടുകള്‍. ഏക്കര്‍ കണക്കിനുള്ള കണ്ടല്‍ക്കാട്ടില്‍ റോഡിനോട് ചേര്‍ന്നുള്ള ഭാഗങ്ങളിലെല്ലാം പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് .ഭൂമിയുെട സംരക്ഷണ കവചമായി അറിയപ്പെടുന്ന ഈ കണ്ടല്‍ക്കാടുകള്‍ കാസര്‍കോട് നഗരത്തോട് ചേര്‍ന്നു തന്നെയാണുള്ളത്. ചുട്ടുപൊള്ളുന്ന വേനലിലും മനംകുളിര്‍പ്പിക്കുന്ന കാഴ്ചകളാണ് ഈ കണ്ടല്‍ക്കാടുകള്‍ സമ്മാനിക്കേണ്ടത്. നിരവധി ദേശാടനക്കിളികളടക്കം ചേക്കേറാനെത്തുന്ന ഇവിടുത്തെ നിലവിലെ കാഴ്ചകള്‍ കാണുക....

വഴി യാത്രക്കാരായ നിരവധിയാളുകളാണ് ഇരുട്ടിന്‍റെ മറവില്‍ കണ്ടല്‍ക്കാടിനെ പ്ലാസ്റ്റിക് തള്ളല്‍ കേന്ദ്രമാക്കി മാറ്റുന്നത്. ഹോട്ടല്‍ വേസ്റ്റുകളടക്കം റോഡിനോട് ചേര്‍ന്നുള്ള കണ്ടല്‍ക്കാട്ടില്‍‌ തള്ളുന്നവ രുമുണ്ട്. പൊതുവിടം മാലിന്യംതള്ളല്‍ കേന്ദ്രങ്ങളാണെന്ന ബോധ്യത്തില്‍ നിന്നാണ് സാമൂഹ്യവിരുദ്ധരുടെ 

ഈ പ്രവര്‍ത്തികള്‍. കാസര്‍കോട് നഗരസഭ മുന്‍കൈയെടുത്ത് മാലിന്യം വാരാന്‍ നടപടികള്‍ തുടങ്ങിയെങ്കിലും ഇപ്പോഴും പ്ലാസിറ്റിക്ക് തള്ളുന്നവരുണ്ട്. കണ്ടല്‍ക്കാടുകളുടെ 

പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്‍മാരാക്കണമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ ആവശ്യം. അതോടൊപ്പം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്കരിക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും വേണം.