ഭീഷണിയായി തൊണ്ടിവാഹനങ്ങള്‍; പൊളിച്ചു നീക്കാൻ റൈജന്‍ ഒാറിയോണ്‍ ഡിമോളിഷന്‍ കമ്പനി

മലപ്പുറം ജില്ലയിലെ പൊലീസ് സ്റ്റേഷനുകള്‍ക്ക് മുന്‍പില്‍ ഏറെ പ്രയാസമുണ്ടാക്കിയിരുന്ന  തൊണ്ടിവാഹനങ്ങള്‍ പൊളിച്ചു നീക്കുന്നു.  മഞ്ചേരി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട് അപ് കമ്പനിയാണ് വാഹനം നീക്കം ചെയ്യുന്ന കരാര്‍ ഏറ്റെടുത്ത് നടപ്പാക്കുന്നത്.

പൊതുവഴികളിലും മുറ്റത്തുമായി പൊലീസ് സ്റ്റേഷനുകള്‍ക്ക് മുന്‍പില്‍ കൂട്ടിയിടുന്ന തൊണ്ടിവാഹനങ്ങള്‍ പൊലീസുകാര്‍ക്കും നാട്ടുകാര്‍ക്കും ഒരുപോലെ ശല്ല്യമായിരുന്നു. വാഹനാപകടങ്ങള്‍ക്കു പോലും തൊണ്ടിവാഹനങ്ങള്‍ കാരണമായിരുന്നു. വാഴക്കാട് അടക്കം ജില്ലയിലെ 12 പൊലീസ് സ്റ്റേഷനുകളിലെ വാഹനങ്ങളാണ് പൊളിച്ചു നീക്കുന്നത്. 

മഞ്ചേരി ആസ്ഥാനമായ റൈജന്‍ ഒാറിയോണ്‍ ഡിമോളിഷന്‍ കമ്പനിയാണ് പദ്ധതി നടപ്പാക്കുന്നത്. മിക്ക പൊലീസ് സ്റ്റേഷനുകള്‍ക്കു മുന്‍പിലും തെരുവു നായകളുടേയു ഇഴജന്തുക്കളുടേയും ആവാസകേന്ദ്രമാണ് പഴയ വാഹനങ്ങള്‍. സംസ്ക്കരണ യൂണിറ്റുകളില്‍ എത്തിച്ച ശേഷം പഴയ വാഹനങ്ങള്‍ പുതിയ തരം ഉല്‍പ്പന്നങ്ങളായി വിപണിയിലെത്തിക്കുകയാണ് ലക്ഷ്യം.