കവ്വായിക്കായലിൽ കല്ലുമ്മക്കായ കൃഷിയുടെ വിളവെടുപ്പ്; കർഷകരുടെ പ്രതീക്ഷ

seashellwb
SHARE

കാസര്‍കോട് കവ്വായിക്കായലിൽ കല്ലുമ്മക്കായ കൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചു. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി മികച്ച വിളവും വിലയും ഇത്തവണ കർഷകർക്ക് ലഭിക്കുന്നുണ്ട് കവ്വായിക്കായലിൽ ഇപ്പോൾ കല്ലുമ്മക്കായ വിളവെടുപ്പ് കാലമാണ്. സീസൺ ആരംഭത്തിൽ, ആദ്യം കൃഷിയിറക്കിയവർ കല്ലുമ്മക്കായ  വിളവെടുത്തു തുടങ്ങി. 

ഈവർഷം കല്ലുമ്മക്കായ കൃഷി ചെയ്തവർ പൊതുവിൽ കുറവായത് കൃഷിയിറക്കിയവർക്ക് നേട്ടമായിട്ടുണ്ട്. മുൻവർഷങ്ങളിൽ ഇടനിലക്കാർ എത്തി 

ചാക്കുകണക്കിനാണ് കൊണ്ടുപോയതെങ്കിൽ, ഇത്തവണ തൂക്കി വിൽപ്പനയാണ്. ഇത് മികച്ച വില ലഭിക്കാൻ സഹായകമായിട്ടുണ്ട്. എന്നാൽ കായലിന്‍റെ ചിലഭാഗങ്ങളിൽ കൃഷിയിറക്കിയവർക്ക് നഷ്ടം സംഭവിച്ചിട്ടുണ്ട്. കവ്വായി കായലിലെ കല്ലുമ്മക്കായയ്ക്ക് കണ്ണൂർ, തലശേരി ഭാഗങ്ങളിൽ ആവശ്യക്കാർ ഏറെയുണ്ട്. ഇവിടങ്ങളിൽനിന്നുള്ള ഇടനിലക്കാരാണ് ഇടയിലക്കാട്, വലിയപറമ്പ് പ്രദേശങ്ങളിൽനിന്നും മൊത്തമായി കല്ലുമ്മക്കായ ശേഖരിച്ചു കൊണ്ടുപോകുന്നത്. വലിയ വിത്ത് ലഭിച്ചവർക്ക് രണ്ടര മാസം കൊണ്ട് വിളവെടുത്തപ്പോഴും വളർച്ചയെത്തിയ കല്ലുമ്മക്കായ തന്നെയാണ് ലഭിച്ചത്. ആവശ്യകത മനസ്സിലാക്കി പൂർണവളർച്ച എത്തുന്നതിനു മുൻപേ വിളവെടുക്കുന്നവരുമുണ്ട്. ഇനി വരുന്ന രണ്ടുമാസക്കാലമാണ് കവ്വായിക്കായലിൽ കല്ലുമ്മക്കായ വിളവെടുപ്പ് കൂടുതൽ സജീവമാകുക 

MORE IN NORTH
SHOW MORE
Loading...
Loading...