വര്‍ഗീയതയെ ചെറുക്കാൻ സൗഹൃദ സന്ദേശ യാത്ര; നേതൃത്വം നൽകി സാദിഖലി ശിഹാബ് തങ്ങള്‍

മുസ്ലിം ലീഗ് മലപ്പുറം ജില്ലകമ്മിറ്റിയുടെ നേതൃത്വത്തിൽ സാദിഖലി ശിഹാബ് തങ്ങള്‍ നയിക്കുന്ന സൗഹൃദ സന്ദേശ യാത്രക്ക് തുടക്കമായി. ജില്ലയിലെ പതിനാറു നിയമസഭ മണ്ഡലങ്ങളിലൂടെ സഞ്ചരിക്കുന്ന യാത്ര   പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. 

വര്‍ഗീയതയെ  ചെറുത്ത് തോല്‍പ്പിക്കുക എന്ന സന്ദേശവുമായാണ് യാത്ര. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ പാർട്ടിയുടെ അടിത്തറ ബലപ്പെടുത്തലും ശക്തി പ്രകടനവും  യാത്രയുടെ ലക്ഷ്യമാണ്. 8 ദിവസം നീണ്ട് നില്‍ക്കുന്ന യാത്ര ജില്ലയിലെ 16 നിയോജക മണ്ഡലങ്ങളിലൂടെയും  സഞ്ചരിക്കും. ജില്ലാതിർത്തിയായ ചങ്ങരംകുളത്തു  സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മുസ്‌ലിംലീഗ് ദേശീയ സംസ്ഥാന നേതാക്കൾ പങ്കെടുത്തു. യാത്രക്ക് 30 കേന്ദ്രങ്ങളില്‍ സ്വീകരണം നൽകും. പ്രമുഖരുമായി സംവദിക്കാൻ സൗഹൃദ സദസ്സുകളും ഒരുക്കിയിട്ടുണ്ട്.