കാലം തെറ്റിയെത്തിയ മഴ ചതിച്ചു; കോഴിക്കോട് വ്യാപക കൃഷിനാശം

ഇന്നലെ പെയ്ത കനത്ത മഴയില്‍ കോഴിക്കോട് ജില്ലയില്‍  കൃഷി നാശം. ഏക്കറു കണക്കിന് സ്ഥലത്തെ നെല്ലാണ് നശിച്ചത്.എത്രയും പെട്ടന്ന് നഷ്ട പരിഹാരം നല്‍കണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്

കൊയ്യാന്‍ പാകമായ നെല്ലാണ് വെളളത്തില്‍ കുതിര്‍ന്നു കിടക്കുന്നത്. പലരും പണം കടവാങ്ങിയും ലോണെടുത്തുമൊക്കെയാണ് കൃഷിയിറക്കിയത്.കാലം തെറ്റി എത്തിയ മഴ കര്‍ഷകരുടെ പ്രതീക്ഷയാണ് തകര്‍ത്തത് 

നെല്‍കൃഷിക്കു പുറമെ വാഴ, മരച്ചീനി കൃഷിയും  നശിച്ചിട്ടുണ്ട്. അരിക്കുളം , കാരയാട്, കുറുവങ്ങാട്, വിയ്യൂര്‍ , ചെറുവണ്ണൂരൂര്‍ തുടങ്ങി ജില്ലയിലെ വിവിധ ഇടങ്ങളില്‍ കൃഷി നാശമുണ്ടായിട്ടുണ്ട്. നഷ്ടപരിഹാരമായി ലഭിക്കുന്ന പണത്തിനായാണ്  ഇനി കര്‍ഷകരുടെ കാത്തിരിപ്പ്.