കീടബാധ അതിരൂക്ഷം; ഏക്കർ കണക്കിന് നെൽകൃഷി നശിക്കുന്നു

വയനാട് പനമരത്ത് കീടബാധ കാരണം ഏക്കർ കണക്കിന് നെൽകൃഷി നശിക്കുന്നു. കൃഷി വകുപ്പ് നിർദേശിച്ച മരുന്നടിച്ചിട്ടും ഫലമില്ല. കൂടുതൽ സ്ഥലത്തേക്ക് വ്യാപിക്കുമോ എന്നാണ് കര്‍ഷകരുടെ ആശങ്ക.

പനമരം കൂളിവയൽ, മതിശ്ശേരി എന്നീ പ്രദേശങ്ങളിലാണ് കീടബാധ. പതിനെട്ട് വര്‍ഷത്തോളം കാടു പിടിച്ച സ്ഥലമാണ് കർഷകർ പാട്ടത്തിനെടുത്തു കൃഷി ഇറക്കിയത്. എന്നാല്‍ കതിരിട്ടപ്പോൾ രോഗം വന്നു. മൂന്നേക്കറോളം സ്ഥലത്തു കൃഷി നശിച്ചു. ഇവിടെയുള്ള വിവിധ പാടശേഖരസമിതികൾ നൂറേക്കാറോളം സ്ഥലത്ത് കൃഷി നടത്തുന്നുണ്ട്. തവിട്ട് തുള്ളൻ എന്നറിയപ്പെടുന്ന ചെറുപ്രാണിയാണെന്നായിരുന്നു പ്രാഥമികനിഗമനം. എന്നാൽ ഇതിനെതിരെയുള്ള മരുന്നടിച്ചിട്ടും ഫലമില്ല. ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള കീടങ്ങളെ പ്രദേശത്തു കാണുന്നതെന്ന് കർഷകർ പറയുന്നു.