കെ. റെയിലിന്റെ പേരിൽ കുടിയിറക്കൽ; കുടില്‍കെട്ടി സമരവുമായി ജനങ്ങൾ

കോഴിക്കോട് വടകര കൈനാട്ടിയില്‍ കെ.റയില്‍ പദ്ധതിയുടെ പേരിലുള്ള കുടിയിറക്കലിനെതിരെ കുടില്‍കെട്ടി സമരം.  കെ.റയില്‍ വിരുദ്ധ ജനകീയ സമിതിയുെട നേതൃത്വത്തിലാണ് പ്രക്ഷോഭം. ദേശീയ പാതയോരത്താണ് ചോറോട്, കൈനാട്ടി പ്രദേശവാസികള്‍ കുടില്‍കെട്ടി സമരം നടത്തിയത്. കുടിയിറങ്ങുന്നവര്‍ക്ക് തെരുവോരം തുണ എന്ന മുദ്രാവാക്യം മുഴക്കി കെ.റയില്‍ വിരുദ്ധ ജനകീയ സമിതി പ്രവര്‍ത്തകര്‍ അണിനിരന്നു. 

ഈ മേഖലയില്‍ ഒരിക്കല്‍ ദേശീയപാതയ്ക്ക് സ്ഥലം വിട്ടുനല്‍കി കൈപൊള്ളിയവരാണ് കെ.റയിലിന് വേണ്ടി വീണ്ടും സ്ഥലം വിട്ടുനല്‍കേണ്ടി വരുന്നത്. അടുത്തുള്ള മൂടാടി, നാരങ്ങോളികുളമുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പദ്ധതിക്കെതിരെ റിേല സത്യാഗ്രഹ സമരവും നടക്കുന്നുണ്ട്.