അട്ടപ്പാടിയില്‍ കു‌ടുംബശ്രീയുടെ ഭക്ഷ്യവനം പദ്ധതി വിജയകരം

അട്ടപ്പാടിയില്‍ കുടുംബശ്രീയുടെ ഭക്ഷ്യവനം പദ്ധതി വിജയകരം. ആയിരത്തിലധികം ഹെക്ടര്‍ സ്ഥലത്താണ് വിവിധ സംഘങ്ങള്‍ രൂപീകരിച്ച് കൃഷി ചെയ്യുന്നത്. 

റാഗിയും ചാമയും തിനയും ചോളവും ഉള്‍പ്പെടെ വിവിധങ്ങളായ പാരമ്പരൃ കൃഷിയിലൂടെ അട്ടപ്പാടിയുടെ മണ്ണിലും ആദിവാസി ഉൗരുകളിലുളളവര്‍ നേട്ടമുണ്ടാക്കുകയാണ്. 856 ഗ്രൂപ്പുകൾ വഴി 1033 ഹെക്ടർ സ്ഥലത്ത് വിവിധ ഊരുകളിലായി കൃഷി തുടരുന്നതായാണ് കുടുംബശ്രീയുടെ കണക്ക്. പോഷകാഹാര സമൃദ്ധി ഉറപ്പു വരുത്താൻ ഫലവൃക്ഷ തൈകൾ, ഇല വർഗങ്ങളുടെ കൃഷിയുമുണ്ട്. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തരിശു നിലങ്ങളും ഏറ്റെടുത്തു. വിളവെടുത്ത ഉൽപ്പന്നങ്ങൾ ആദിവാസി മഹിളാ കർഷകർ ഹിൽ വാല്യു ബ്രാൻഡിലാണ് വില്‍ക്കുന്നത്...കാർഷിക ഉപകരണങ്ങൾ മിതമായ വാടകയ്ക്ക് നൽകാനും കഴിയുന്നു. 

192 ആദിവാസി ഉൗരുകളിലും ഭക്ഷ്യസുരക്ഷയും ഉപജീവനസാധ്യതയും പ്രയോജനപ്പെടുത്തുന്നതാണ് പദ്ധതി.