‘കള്ളം പറഞ്ഞത് പ്രതികളെ ഭയന്ന്’; ക്ഷമ ചോദിച്ച് കൂറുമാറിയ സാക്ഷി

അട്ടപ്പാടി മധു വധക്കേസിൽ നേരത്തെ  കൂറുമാറിയ പതിനെട്ടാം സാക്ഷിയും പ്രോസിക്യൂഷന് അനുകൂല മൊഴി നല്‍കി. കാളി മൂപ്പനാണ് മണ്ണാര്‍ക്കാട് കോടതിയില്‍ പൊലീസിന് നല്‍കിയ മൊഴി ആവര്‍ത്തിച്ചത്. നേരത്തെ കൂറുമാറിയ  പത്തൊൻപതാം സാക്ഷി കക്കിയും പ്രോസിക്യൂഷന് അനുകൂലമായി മൊഴി മാറ്റി നല്‍കിയിരുന്നു. പ്രതികളെ ഭയന്നാണ് കള്ളം പറഞ്ഞതെന്നും ക്ഷമിക്കണമെന്നും കോടതിയില്‍ വ്യക്തമാക്കി. 

Attappadi Madhu murder case, Hostile witness, Court