churam-0

വയനാട് ചുരത്തിന് ബദല്‍പാത വരുന്നതോെട വിനോദസഞ്ചാര മേഖലയിലും വലിയ കുതിപ്പുണ്ടാകും. പ്രതിദിനം വര്‍ധിക്കുന്ന വിനോദസഞ്ചാരികളുടെ എണ്ണം നിലവില്‍ ചുരത്തിന് താങ്ങാവുന്നതിലും അധികമാണ്.

പ്രതിദിനം ശരാശരി 25000 വാഹനങ്ങള്‍ ചുരത്തിലൂടെ കടന്നുപോകുന്നു,രാവിലെയും വൈകീട്ടും മണിക്കൂറുകളോളം ഗതാഗതകുരുക്കുംപതിവാണ്. വയനാടിന്റെ ടൂറിസം സാധ്യകള്‍ക്ക് ചുരത്തിലെ ഗതാഗതകുരുക്കിനും  അപകടം പതിയിരിക്കുന്ന വളവുകള്‍ക്കും പരിഹാരം കണ്ടാല്‍ വയനാടിന്റെ ടൂറിസം സാധ്യതകള്‍ക്ക് അത് മുതല്‍ക്കൂട്ടാകും,ബെംഗളൂരുവിലേക്കും മൈസുരുവിലേക്കും മറ്റും ചരക്ക് ഗതാഗതവും മറുനാടന്‍ മലയാളികളുടെ യാത്രയും മറ്റും ചുരത്തിനെ ആശ്രയിച്ചാണിരിക്കുന്നത്,ചുരത്തിന്റെ വികസനം ഇനി സാധ്യമല്ല ബദല്‍പാതയാണ് ഏകപോംവഴി.

മരുതിലാവ് വഴി വയനാട്ടിലെ തളിപ്പുഴയിലെത്താന്‍ വലിയ ഹെയര്‍പിന്‍ വളവുകളോ കയറ്റങ്ങളോ ഇല്ല,വനഭൂമി വിട്ടുകിട്ടാനുള്ള നിയമപരമായ നടപടികള്‍ക്കായി കേന്ദ്ര ഇടപെടല്‍ ഉറപ്പാക്കുകയാണ് മുന്നിലുള്ള പ്രതിസന്ധി. ബൈപ്പാസ് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എംഎല്‍എയ്ക്ക് നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്.