veliyambamanimal-05

വയനാട് പുൽപ്പള്ളിയിലെ പല വനാതിർത്തി ഗ്രാമങ്ങളിലെയും വന്യമൃഗ പ്രതിരോധ സംവിധാനങ്ങൾ  തകർന്നു. വേലിയമ്പത്തും പരിസര പ്രദേശങ്ങളിലുമുള്ള കർഷകർ കൃഷി ചെയ്യുന്നില്ലെന്ന തീരുമാനത്തിലേക്ക് പോവുകയാണ്. 

വീടുകളുടെ തൊട്ടു സമീപത്തു കൂടിയാണ് പലപ്പോഴും കാട്ടനകൾ പോകുന്നത്.  സന്ധ്യമയങ്ങിയാൽ പുറത്തിറങ്ങാൻ പേടിയാണ്.  കഴിഞ്ഞ ദിവസം കാട്ടനകൾ തകർത്ത ഷെഡാണിത്. കൃഷിക്കും ഒരു രക്ഷയുമില്ല. 

സോളാർ ഫെൻസിങ്, കിടങ്  പോലുള്ള പ്രതിരോധമാർഗങ്ങളെല്ലാം കാട്ടനകൾ തകർത്തു. ചണ്ണക്കൊല്ലി മുതൽ കോളറാട്ടുകുന്ന് വരെയുള്ള എട്ടു കിലോമീറ്ററോളം വനാതിർത്തിയിൽ പ്രതിരോധ മാർഗങ്ങൾ സ്ഥാപിക്കണമെന്ന് കർഷകർ പറയുന്നു. പ്രത്യക്ഷസമരത്തിനൊരുങ്ങുകയാണ് കർഷകർ.  കാട്ടുപന്നി, കുരങ്ങ് തുടങ്ങിയവയുടെ ശല്യവുമുണ്ട്.