perambra-bypass-05

ബൈപ്പാസിനായുള്ള കോഴിക്കോട് പേരാമ്പ്രക്കാരുടെ  കാത്തിരിപ്പിന്  ഒരു വ്യാഴവട്ടത്തിന്റെ വലുപ്പം.  സ്ഥലമുണ്ടെങ്കിലും പണി നടക്കില്ലെന്ന  ദുരവസ്ഥക്ക്  പിന്നില്‍  റവന്യൂവകുപ്പിന്റെ   അനാസ്ഥയെന്ന ആക്ഷേപം  ശക്തമാണ്. 

2007ലാണ്  ഭൂമിയുടെ ഏറ്റെടുക്കല്‍ നടപടി  തുടങ്ങിയത്. നാട്ടുകാര്‍ മനസ്സറിഞ്ഞ് സഹകരിച്ചു.  പക്ഷെ ഭൂമിക്ക് വിലയിട്ട്  വന്നപ്പോള്‍  നിരക്കും  ആളുകളും പലതട്ടിലായി.  ഒരേ പുരയിടത്തിലെ ഭൂമിക്ക് തന്നെ  വ്യത്യസ്തനിരക്കുകളായി  .  സ്വാഭാവികമായും  തര്‍ക്കവും  പൊല്ലാപ്പുമായി.

സെന്റിന്  ഒന്നര  മുതല്‍  അഞ്ചര   ലക്ഷം വരെയുള്ള നിരക്കുകളാണ് റവന്യുവകുപ്പ്  നിശ്ചയിച്ചത്. തര്‍ക്കപരിഹാരത്തിന് കഴിഞ്ഞ ദിവസം ജില്ലാകലക്ടര്‍  ഇടപെട്ടെങ്കിലും  ഫലമുണ്ടാായില്ല.   13 വര്‍ഷത്തിനിടെ പേരാന്പ്രയിലെ  വാഹനബാഹുല്യം  പതിന്മടങ്ങായി.  പക്ഷെ  ,  റോഡെല്ലാം പഴയമട്ടില്‍  തന്നെയായതിന്റെ ഖേദത്തിലാണ്  ഇന്നാട്ടുകാര്‍.