അപകടമേഖലയായി റോഡ്; നവീകരിക്കണമെന്നാണ് ആവശ്യം ശക്തം

അപകടമേഖലയായി കോഴിക്കോട് ജില്ലയിലെ പുതിയപ്പുറം– കോട്ടൂര്‍ റോഡ്. കുത്തനെയുള്ള വളവില്‍ കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ ആറു ജീവനാണ് പൊലിഞ്ഞത്.റോഡ് ശാസ്ത്രീയമായി നവീകരിക്കണമെന്നാണ് ആവശ്യം   

ഇത് കോഴിക്കോട് കുറ്റ്യാടി സംസ്ഥാന പാത. ഈ പാതയിലേക്ക് കയറുന്ന മറ്റൊരു റോഡാണ് പുതിയപ്പുറം കോട്ടൂര്‍ റോഡ്. ഈ റോഡിന്റെ തുടക്കത്തിലാണ് കൊടും വളവ്. വാഹനങ്ങള്‍ വരുന്നത് കാണാന്‍ കഴിയില്ല.അപകടങ്ങള്‍ പതിവാണിവിടെ. റോഡിന്റെ മുന്നൂറു മീറ്റര്‍ ഭാഗം നവീകരിച്ചാല്‍ പ്രശ്നത്തിന് പരിഹാരം കാണാന്‍ കഴിയും 

കലക്ടര്‍, എം.പി, എം.എല്‍.എ എന്നിവര്‍ക്കെല്ലാം റോഡിന്റെ അവസ്ഥ ചൂണ്ടികാട്ടി നിവേദനം നല്‍കിയതാണ്. ഇതില്‍ പരിഹാരമായില്ല. നാട്ടുകാരും പ്രതിഷേധത്തിലാണ്. ഒരു ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കോവിഡ് കാലമായതിനാല്‍ ഒരു സമരത്തിന് ഇൗ നാട്ടുകാര്‍ ഇറങ്ങുന്നില്ലെന്നു മാത്രം.