പാലക്കാട് അട്ടപ്പാടിയിലെ വിദൂര ആദിവാസി ഉൗരുകള്‍ക്ക് ഓണസമ്മാനമായി വികെ ശ്രീകണ്ഠന്‍ എംപിയുടെ സഹായം. പന്ത്രണ്ടു ആദിവാസി ഊരുകളിലെത്തി വിദ്യാര്‍ഥികള്‍ക്ക് പഠനസൗകര്യമൊരുക്കി. അഗളി,പുതൂര്‍, ഷോളയൂര്‍ ഗ്രാമപഞ്ചായത്തുകളിലെ തിരഞ്ഞെടുക്കപ്പെട്ട വിദൂര ആദിവാസി ഉൗരുകള്‍ക്കാണ് വികെ ശ്രീകണ്ഠന്‍ എംപി പഠനസൗകര്യം ക്രമീകരിച്ചത്.. ചോലക്കാട്, ഓന്തമല, വളളമാരി, തെക്കേ പുതൂര്‍ തുടങ്ങി പന്ത്രണ്ടു ഊരുകളില്‍ നേരിട്ടെത്തി ടിവിയും മറ്റ് അനുബന്ധ ഉപകരണങ്ങളും നല്‍കി.
നെറ്റ് വർക്ക് കുറവായത് കാരണം മൊബൈല്‍ഫോണ്‍ വഴിയുളള പഠനം പലയിടങ്ങളിലും മുടങ്ങുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉന്നതവിദ്യാഭ്യാസം ചെയ്തിരുന്ന വിദ്യാര്‍ഥികളും ഉൗരുകളില്‍ തിരിച്ചെത്തിയതിനാല്‍ കൂടുതല്‍ സൗകര്യങ്ങള്‍ ആവശ്യമാണെന്ന് എംപി പറഞ്ഞു.
എംപിയോടൊപ്പം എന്‍.ഷംസുദ്ദീന്‍ എംഎല്‍എയും ഉൗരുകള്‍ സന്ദര്‍ശിച്ച് വിദ്യാര്‍ഥികളുടെ പഠനസൗകര്യം വിലയിരുത്തി. ഊര് മൂപ്പന്മാരും എസ്ടി പ്രൊട്ടര്‍മാരും ഉള്‍പ്പെടെയുളളവര്‍ കാര്യങ്ങള്‍ വിശദീകരിച്ചു.