chombala-harbour

സാമൂഹിക അകലം പാലിക്കാതെ കൂടുതല്‍ പേര്‍ എത്തിയതോടെ കോഴിക്കോട് ചോമ്പാല ഹാര്‍ബറില്‍ തിരക്കു കുറക്കാന്‍  ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി അഴിയൂര്‍ പഞ്ചായത്ത്. സോഷ്യല്‍ സിസ്റ്റന്‍സ് എന്‍ഫോഴ്സ്മെന്റ് ടീമിന്റേയും പൊലിസിന്റേയും നേതൃത്വത്തിലാണ് ലേലപ്പുരയുടെ എണ്ണം കൂട്ടുന്നതുള്‍പ്പടെയുള്ള ക്രമീകരണങ്ങള്‍ നടത്തിയത്.

അതി രാവിലെ മുതല്‍ നല്ല തിരക്കാണ് ചോമ്പാല ഹാര്‍ബറില്‍.മാസ്ക്ക് ധരിച്ചിട്ടുണ്ടെങ്കിലും പലരും  സാമൂഹിക അകലം പാലിക്കുന്നില്ല.ഈ സാഹചര്യത്തില്‍ ആണ് സോഷ്യല്‍ സിസ്റ്റന്‍സ് എന്‍ഫോഴ്സ്മെന്റ് ടീമും പൊലിസും തിരക്കൊഴിവാക്കാന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയത്..ലേലപ്പുര കേന്ദ്രീകരിച്ചാണ് കൂടുതലും തിരക്ക്. നിലവില്‍ അഞ്ച് ലേലപ്പുരയാണ് ഉള്ളത്.ഇത് അഞ്ചെണ്ണം കൂടി കൂട്ടി.  

ആളുകളെ നിശ്ചിത അകലത്തില്‍ നിര്‍ത്തി. ഹാര്‍ബറില്‌‍ എത്തിയ 65 വയസുകഴിഞ്ഞ  നാലു പേരെ തിരിച്ചയച്ചു. തിരക്കൊഴിവാക്കുന്നതിന്റെ ഭാഗമായി ഹാര്‍ബറില്‍ ചോമ്പാല പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്നു. 

ആളുകള്‍ക്ക് വരി നില്‍ക്കാന്‍ പ്രത്യേക സ്ഥലം രേഖപ്പെടുത്തും..കുടുംബശ്രീയുടെ നേതൃത്വത്തില്‍ മാസ്ക്ക് നിര്‍മിച്ച് നല്‍കും ഇതിന്റെ വിതരണം ഹാര്‍ബറിനു പുറത്തായിരിക്കും. ചില്ലറ വില്‍പ്പന ഒഴിവാക്കും, ഒാരോ മേഖലയില്‍ നിന്നും 33 ശതമാനം പേരെ മാത്രം ഹാര്‍ബറില്‍ പ്രവേശിപ്പിക്കും. കൗണ്ടറിന്റെ അകലം കൂട്ടുക‌‌, തുടങ്ങിയ കാര്യങ്ങള്‍ നടപ്പാക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു