കോവിഡ് പ്രതിരോധം; അതിർത്തികളിലും റെയിൽവേ സ്റ്റേഷനുകളിലും പരിശോധന ശക്തം

കോവിഡ് രോഗബാധയുടെ  പശ്ചാത്തലത്തിൽ സംസ്ഥാനത്തെ  അതിർത്തി ചെക് പോസ്റ്റുകളിലും റെയിൽവേ സ്റ്റേഷനുകളിലും പരിശോധന കർശനമാക്കി. പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിലും വാളയാർ ചെക്പോസ്റ്റിലും ആരോഗ്യ വകുപ്പും പൊലീസും സംയുക്തമായാണ് പരിശോധന.

രോഗലക്ഷണമുള്ളവരെ കണ്ടെത്താനും ബോധവൽക്കരണവുമാണ് പ്രധാനം. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്ന എല്ലാ യാത്രാ വാഹനങ്ങളും വാളയാറിൽ പരിശോധിക്കുന്നു. ബംഗളുരു , ചെന്നൈ വിമാനത്താവളങ്ങളിൽ ഇറങ്ങിയ ശേഷം കാർ മാർഗം എത്തുന്നവർ നിരവധിയാണ്. ബസിൽ എത്തിയ വിദേശികളായവരും ഉണ്ട്. രോഗലക്ഷണങ്ങൾ ഉള്ളവര കൃത്യമായി പരിശോധിച്ചശേഷം മാത്രമാണ് സംസ്ഥാനത്തേക്ക് കടത്തിവിടുന്നത്.

വാളയാറിന് പുറമേ,ഗോവിന്ദാപുരം,മീനാക്ഷിപുരം തുടങ്ങിയ അതിർത്തി ചെക് പോസ്റ്റുകളിലും പരിശോധനയുണ്ട്. ഒലവക്കോട് റയിൽവേ സ്റ്റേഷനിൽ പതിമന്ന് സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന. എല്ലാ ട്രെയിനുകളിലും കയറി എല്ലാ യാത്രക്കാരെയും പരിശേധിക്കാൻ കഴിയില്ലെങ്കിലും പരിമിതികൾക്കുള്ളിലാണ് കാര്യങ്ങളെല്ലാം.