ഗതാഗതകുരുക്ക് പഠനം; എന്‍.ഐ.ടിയെ ഏല്‍പ്പിക്കാൻ നിര്‍ദേശം; പാലിക്കാതെ കോർപറേഷൻ

കോഴിക്കോട് മെഡിക്കല്‍ കോളജിനു സമീപത്തെ ഗതാഗതകുരുക്ക് പരിഹരിക്കാന്‍,  വിശദമായ പഠനം നടത്താന്‍,  എന്‍.ഐ.ടിയെ ഏല്‍പ്പിക്കണമെന്ന ടൗണ്‍ പ്ലാനിങ് വിഭാഗത്തിന്റെ നിര്‍ദേശം പാലിക്കാതെ,  കോര്‍പറേഷന്‍ പാഴാക്കിയത് ഒരുവര്‍ഷം. അടുത്ത ആഴ്ച എന്‍.ഐ.ടി ഉദ്യോഗസ്ഥരുമായി കോര്‍പറേഷന്‍ ചര്‍ച്ച നടത്തും.

മെഡിക്കല്‍ കോളജിനു മുന്നിലെ ഗതാഗതകുരുക്ക് പരിഹരിക്കാന്‍ ആദ്യം  മാപ്പിങ്  തയാറാക്കിയത് ജില്ലാ ടൗണ്‍ പ്ലാനിങ് വിഭാഗമാണ്.തുടര്‍ന്നാണ് വിശദമായ പഠനം നടത്താന്‍ എന്‍.ഐ.ടിയെ ഏല്‍പ്പിക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്. തുടര്‌‍ന്ന് ഈ തീരുമാനം നീളുകയായിരുന്നു.ഗതാഗതകുരുക്ക് രൂക്ഷമാകുകയും ചെയ്തു. അപകടങ്ങള്‍ കൂടി വര്‍ധിച്ചതോടെയാണ് എന്‍.ഐ.ടി ഉദ്യോഗസ്ഥരുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്താന്‍ കോര്‍പറേഷന്‍ തീരുമാനിച്ചത്

ഇതിനായുള്ള പദ്ധതി രേഖ എന്‍.ഐ.ടി  സമര്‍പ്പിച്ചിട്ടുണ്ട്. ഇതു പ്രകാരം ടാക്സി, ഒാട്ടോ എന്നിവക്ക് പ്രത്യേക സ്റ്റാന്‍ഡ്.തട്ടുകടകള്‍ക്കായി പ്രത്യേക സൗകര്യം.ആവശ്യമെങ്കില്‍ മേല്‍പ്പാലം  ഉള്‍പ്പടെ നിര്‍മിക്കത്തക്ക പദ്ധതിയാണ് ഒരുങ്ങുന്നത്.