ചാലിയാറിലും ഇരവഞ്ഞിപ്പുഴയിലും 'ബ്ലുഗ്രീന്‍ ആല്‍ഗ'; വിഷപായൽ കണ്ടെത്തിയതോടെ നിയന്ത്രണം

കോഴിക്കോട് ചാലിയാറിലും ഇരവഞ്ഞിപ്പുഴയിലും രൂപപ്പെട്ടത് വിഷപായലായ ബ്ലുഗ്രീന്‍ ആല്‍ഗയെന്ന് CWRDM. പഠനറിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും. ഇതോടെ പുഴയിലെ ജല ഉപയോഗത്തില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരും.  ‌‍

വെള്ളത്തിന്‍റെ സ്വാഭാവിക ഒഴുക്ക് കുറഞ്ഞതാണ് ഇരവഞ്ഞിപുഴയിലും ചാലിയാറിലും ബ്ലുഗ്രീന്‍ ആല്‍ഗ നിറയാന്‍ കാരണം. പുഴയിലേയ്ക്ക് മാലിന്യം തള്ളുന്നത് പതിവായതോടെയാണ് സ്വാഭാവിക ഒഴുക്ക് തടസപ്പെട്ടത്. നിരവധി ജലവിതരണ പദ്ധതികളുള്ള പുഴകളാണ് രണ്ടും. അതിനാല്‍ തന്നെ ജലമുപയോഗത്തില്‍ കടുത്ത നിയന്ത്രണം വേണ്ടി വരും. ഇത് പ്രദേശത്ത് കുടിവെള്ള ക്ഷാമത്തിന് കാരണമാകും. 

തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് വിഷപായലായ ബ്ലുഗ്രീന്‍ ആല്‍ഗ പുഴകളില്‍ നിറയുന്നത്. മാലിന്യം തള്ളുന്നത് ഇനിയും നിയന്ത്രിക്കാനായില്ലെങ്കില്‍ ഗുരുതര പ്രതിസന്ധിയാകും ഉണ്ടാക്കുക. മാലിന്യം തള്ളുന്നത് നിയന്ത്രിക്കാന്‍ സിസിടിവികള്‍ സ്ഥാപിച്ചിട്ടും ഫലമുണ്ടായിട്ടില്ല.