പുറമ്പോക്ക് ഭൂമിയിലെ കുടുംബങ്ങള്‍ കുടിയിറക്കല്‍ ഭീഷണിയിൽ

maracherikudiyi4
SHARE

മലപ്പുറം മാറഞ്ചേരി കുണ്ടുകടവ് പാലത്തിനുതാഴെയുള്ള പുറമ്പോക്ക് ഭൂമിയിൽ താമസിക്കുന്ന 13 കുടുംബങ്ങൾ കുടിയിറക്കൽ ഭീഷണിയിൽ. പുറമ്പോക്കിൽ നിന്നും മാറി താമസിക്കാൻ സ്വകാര്യ വ്യക്തി സ്ഥലം വിട്ടുകൊടുത്തെങ്കിലും വീടെന്ന സ്വപ്നം ഇപ്പോഴും വിദൂരമാണ്. ഭവനനിർമാണത്തിനായുള്ള സർക്കാർ സഹായങ്ങളൊന്നും ഇവർക്ക് ലഭിച്ചിട്ടില്ല.

ഇത് ഈ മനുഷ്യന്റെ മാത്രം ദുഖമല്ല. ഓർമവച്ച നാൾ മുതൽ വാഹനങ്ങളെയും പുഴയെയും ഭയന്ന് പുറമ്പോക്ക് ഭൂമിയിൽ കുടിൽകെട്ടി താമസിക്കുന്ന 13 കുടുംബങ്ങളുടെയുമാണ്. ഭീതിയിൽ ദിവസങ്ങൾ തള്ളി നീക്കുന്ന ഇവർക്ക് ആശ്വാസമായാണ് പുതിയ വീടുകൾ നിർമ്മിക്കാൻ സ്വകാര്യ വ്യക്തി സ്ഥലം വിട്ടുനൽകിയത്. എന്നാൽ ഇതേറ്റെടുക്കാനോ ഭവനങ്ങൾ നിർമ്മികാനോ പഞ്ചായത്തിൽ നിന്നും യാതൊരു സഹായവും ഇതുവരെ ലഭിച്ചിട്ടില്ല.

പുതിയ പാലത്തിന്റെ മേൽനോട്ടച്ചുമതലയുള്ള ഉദ്യോഗസ്ഥർ സ്ഥലം സന്ദര്‍ശിച്ചപ്പോള്‍ ഇവരോട് മാറി താമസിക്കാൻ ആവശ്യപ്പെട്ടിരുന്നു. നിർമ്മാണം ആരംഭിക്കാൻ അധികകാലമില്ലാത്തതിനാൽ തലചായ്ക്കാൻ ഇടമില്ലാതാകുമോയെന്ന ആശങ്കയിലാണിവർ. വലിയ ആഗ്രഹങ്ങളൊന്നുമില്ല, സർക്കാരിനോട് ഇവർക്ക് ഒറ്റ അപേക്ഷയേയുള്ളു.

MORE IN NORTH
SHOW MORE
Loading...
Loading...