കൊയിലാണ്ടി റെയിൽവേസ്റ്റഷന് സമീപം മാലിന്യ നിക്ഷേപം; റോഡ് ഉപരോധിച്ച് നാട്ടുകാർ

രാത്രിയുടെ മറവില്‍ കോഴിക്കോട് കൊയിലാണ്ടി റയില്‍വേ സ്റ്റേഷന് സമീപം വന്‍തോതില്‍ മാലിന്യം തള്ളി. മാലിന്യം നീക്കാന്‍ നഗരസഭ വൈകുന്നുവെന്ന പരാതിയുമായി നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. കുറ്റക്കാരെ കണ്ടെത്തി കര്‍ശന നടപടിയെടുക്കുമെന്ന നഗരസഭ ചെയര്‍മാന്റെ ഉറപ്പിനെത്തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. 

കോഴിമാലിന്യം, മല്‍സ്യങ്ങളുടെ അവശിഷ്ടം തുടങ്ങി ചാക്കുകളിലാക്കി നിക്ഷേപിക്കുകയായിരുന്നു. റയില്‍വേ സ്റ്റേഷനിലേക്കുള്ള ആളൊഴിഞ്ഞ സ്ഥലത്ത് രാത്രിയുെട മറവിലായിരുന്നു അതിക്രമം. കാല്‍നടയാത്രികര്‍ക്കുള്‍പ്പെടെ ദുരിതമായി. മാലിന്യം നീക്കുന്നതിന് നഗരസഭ വൈകുന്നുവെന്നാരോപിച്ച് നാട്ടുകാര്‍ റോഡില്‍ പ്രതിഷേധിച്ചു. 

രാത്രിയില്‍ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താന്‍ വിവിധയിടങ്ങളില്‍ ഉദ്യോസ്ഥരുെട നിരീക്ഷണമുണ്ട്. സി.സി.ടി.വി സ്ഥാപിച്ചിട്ടില്ലാത്ത സ്ഥലത്തെ മാലിന്യ നിക്ഷേപത്തിന് പിന്നില്‍ തദ്ദേശീയരെന്നാണ് വിലയിരുത്തല്‍.