പണിമുടക്കിൽ പങ്കെടുത്തു, ജോലിക്ക് കയറ്റാതെ ബിഇ‌എംഎല്‍; പ്രതികാരനടപടി

ദേശീയപണിമുടക്കില്‍ പങ്കെടുത്തതിന്റെ പേരില്‍ ജോലിക്ക് കയറ്റിയില്ലെന്ന പരാതിയുമായി പാലക്കാട് കഞ്ചിക്കോട് ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡിലെ തൊഴിലാളികള്‍. കരാര്‍ തൊഴിലാളികളായ നൂറ്റിമുപ്പതുപേര്‍ക്കാണ് ഇന്ന് ജോലി ലഭിക്കാതിരുന്നത്. കേന്ദ്രപ്രതിരോധമന്ത്രാലയത്തിന് കീഴിലുളള സ്ഥാപനമാണ് ബി.ഇ‌.എം.എല്‍. 

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുളളതാണ് ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡ് എന്ന ബമ്്്ലിന്റെ കഞ്ചിക്കോട് യൂണിറ്റ്. ഇന്നലെ സ്ഥിരം ജീവനക്കാരോടൊപ്പം കരാര്‍ തൊഴിലാളികളും ജോലിക്ക് കയറാതെ പണിമുടക്കിയിരുന്നു. ഇന്ന് ജോലിക്ക് വന്നപ്പോള്‍ സ്ഥിരം ജീവനക്കാരെ ജോലിക്ക് കയറ്റിയെങ്കിലും കരാര്‍ തൊഴിലാളികളായ 130 പേരെ ഗേറ്റില്‍ തടഞ്ഞതായാണ് പരാതി. പ്രതികാര നടപടിയെന്നാണ് ഇവര്‍ പറയുന്നത്. പണിമുടക്കിനെക്കുറിച്ച് പതിനാറുദിവസം മുന്‍പ് നോട്ടീസ് നല്‍കിയിരുന്നു. ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ട തൊഴിലാളികളെ ജോലിക്ക് വിട്ട ശേഷം മറ്റുളളവരാണ് പണിമുടക്കിയതെന്നാണ് െതാഴിലാളികളുടെ സംഘടനയായ ബമ്ല്‍ കോണ്‍ട്രാക്ട് വര്‍ക്കേഴ്സ് അസോസിയേഷന്‍ പറയുന്നത്.

    പ്രതിരോധ മേഖലയില്‍ അഭിമാനമായ ബമ്്ലിനെ സ്വകാര്യവല്‍ക്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെ‌യും ദീര്‍ഘകാലമായി തൊഴിലാളികള്‍ പ്രതിഷേധത്തിലാണ്. കരസേനയുടെ ടട്ര ട്രക്കുകള്‍ ഉള്‍പ്പെടെയുെട മിലിട്ടറി വാഹനങ്ങളും മെട്രോകോച്ചുകളും മിസൈൽവിക്ഷേപണ വാഹനവുമൊക്കെ നിർമിക്കുന്ന കമ്പനിയാണിത്