ജനജീവിതത്തിന് ഭീഷണിയായി അനധികൃത ക്വാറി; പ്രതിഷേധവുമായി നാട്ടുകാർ

quarry-04
SHARE

മലപ്പുറം ആതവനാട് അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറിക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ. നിരന്തരമായി പ്രവര്‍ത്തനം നടക്കുന്ന ആതവനാട് പഞ്ചായത്തിലെ അമ്പലപ്പറമ്പ് ക്വാറിക്കെതിരെയാണ് സ്ത്രീകളടക്കമുള്ളവര്‍ രംഗത്തെത്തിയത്.

മലപ്പുറം വളാഞ്ചേരി ആതവനാട് പഞ്ചായത്തിലെ അമ്പലപ്പറമ്പ് ക്വാറി വര്‍ഷങ്ങളായി ജനജീവിതത്തിന് ഭീഷണിയാവുകയാണ്.  അഞ്ചോ ആറോ ലോഡ് കല്ലെടുത്തിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ഇരുനൂറും ഇരുന്നൂറ്റിയമ്പതും ലോഡ് കല്ലാണ് ഖനനം നടത്തുന്നത്. വില്ലേജ് ഓഫീസ് മുതല്‍ ജിയോളജി വിഭാഗത്തിന് മുമ്പാകെ വരെ നാട്ടുകാര്‍ പരാതി സമര്‍പ്പിച്ചെങ്കിലും നടപടിയൊന്നുമായില്ല.

ക്വാറിയിലെ നിരന്തരപ്രവര്‍ത്തനം കാരണം ജീവിതം പൊറുതിമുട്ടിയിരിക്കുകയാണ് ഇവര്‍ക്ക്. കുടിവെള്ളം പോലും മുടങ്ങിയ അവസ്ഥയാണ്. കവളപ്പാറയിലെ പോലെ നമ്മുടെ വീടും ഒലിച്ചുപോകുമോ എന്ന കുട്ടികളുടെ ആശങ്കക്ക് മറുപടി നല്‍കാന്‍ പോലും മുതിര്‍ന്നവര്‍ക്കാകുന്നില്ല.

സ്വന്തം കിടപ്പാടത്തിന് ഭീഷണിയാകുന്ന ക്വാറിക്കെതിരെ ജനകീയ സമരത്തിനൊരുങ്ങുകയാണ് സ്ത്രീകളടക്കമുള്ള നാട്ടുകാര്‍  

MORE IN NORTH
SHOW MORE
Loading...
Loading...