പ്രതിഷേധം ഫലം കണ്ടു; പെരുവണ്ണാംമൂഴിയിലെ സര്‍വേ നടപടികള്‍ നിര്‍ത്തിവച്ച് വനംവകുപ്പ്

കര്‍ഷകരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് കോഴിക്കോട് പെരുവണ്ണാമൂഴിയില്‍ കൃഷിഭൂമിയിലെ സര്‍‌വേ നടപടികള്‍ നിറുത്തിവച്ച് വനംവകുപ്പ്. കര്‍ഷകര്‍ വനംവകുപ്പ് മന്ത്രിക്കുള്‍പ്പടെ പരാതി നല്‍കിയ സാഹചര്യത്തിലാണ് സര്‍വേ താല്‍ക്കാലികമായി അവസാനിപ്പിച്ചത്. റേഞ്ച് ഓഫിസര്‍ അപമര്യാദയായി പെരുമാറുന്നുവെന്നാരോപിച്ച് ആറ് പഞ്ചായത്തുകളിലെ കര്‍ഷകര്‍ ഒപ്പിട്ട് പരാതിയും തയ്യാറാക്കുന്നുണ്ട്.

സര്‍ക്കാര്‍ തലത്തില്‍ തീരുമാനം വരുന്നതുവരെ സര്‍വേ നിറുത്താനാണ് വനപാലകരുടെ തീരുമാനം. കൈയിലുള്ള രേഖകള്‍ തെളിവായി കാണിച്ച് കര്‍ഷകര്‍ മന്ത്രിമാര്‍‌ക്കും വനം–റവന്യൂ ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയിരുന്നു. ഓനിപ്പുഴ വനത്തിനുള്ളലാണെന്നും ഈ പുഴയുടെ തീരങ്ങള്‍ കര്‍ഷകര്‍ കയ്യേറിയെന്നുമാണ് വനപാലകരുടെ നിലപാട്. എന്നാല്‍ ഈ പ്രദേശത്ത് വനപാലകാരെ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് കര്‍ഷകരും പറയുന്നു. 

ജിതേഷ് മുതുകാട്, ചെയര്‍മാന്‍, സംയുക്ത കര്‍ഷക സംരക്ഷണ കൂട്ടായ്മ  റേയ്ഞ്ച് ഓഫിസര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ഒപ്പുശേഖരണവും തുടങ്ങി. ജോര്‍ജ് കുംബ്ലാനി, ജനറല്‍ കണ്‍വീനര്‍, സംയുക്ത കര്‍ഷക സംരക്ഷണ കൂട്ടായ്മ  കയ്യേറ്റം മറച്ചുവയ്ക്കാനുള്ള ശ്രമമാണ് കര്‍ഷകരുടെ പ്രതിഷേധത്തിന് പിന്നലെന്ന് റേഞ്ച് ഓഫിസറും കുറ്റപ്പെടുത്തുന്നു.