മലമ്പുഴ റോഡിലെ നടക്കാവിൽ റെയിൽവേ മേൽപ്പാലത്തിന്റെ നിർമാണം വൈകുന്നു

nadakkavu-bridge-04
SHARE

പാലക്കാട് മലമ്പുഴ റോഡിലെ നടക്കാവിൽ റെയിൽവേ മേൽപ്പാലത്തിന്റെ നിർമാണം വൈകുന്നു. ട്രെയിനുകൾ കടന്നുപോകാൻ ലെവൽക്രോസ് അടച്ചിടുന്നതിലൂടെ രോഗികൾ ഉൾപ്പെടെ വഴിയിൽ കുടുങ്ങുകയാണ്. യഥാസമയം ചികിത്സകിട്ടാതെ ഇതിനോടകം 25 പേരാണ് മരിച്ചത്.

അകത്തേത്തറ സ്വദേശിയായ മുപ്പതു വയസുകാരൻ രാജൻ ആശുപത്രിയിലേക്കുള്ള വഴിമധ്യ കഴിഞ്ഞദിവസമാണ് ചികിൽസ കിട്ടാതെ മരിച്ചത്. ട്രയിനുകൾ കടന്നുപോകാൻ നടക്കാവിലെ റെയിൽവേ ഗേറ്റ് അടച്ചിടുന്നതിലൂടെ ചികിൽസ കിട്ടാതെ ഇതിനോടകം 25 പേർ മരിച്ചെന്നാണ് കണക്ക്. ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വി എസ് അച്യുതാനന്ദന്റെ മണ്ഡലമാണിത്. ഇവിടെയൊരു റയിൽവേ മേൽപ്പാലം വേണമെന്നാവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.  തറക്കല്ലിട്ടതല്ലാതെ ഒന്നുമുണ്ടായില്ല. ജില്ലാ കലക്ടർ ഉൾപ്പെടെയുള്ളവരുടെ വീഴ്ച കാരണം സ്ഥലം ഏറ്റെടുപ്പ് പൂർത്തിയായിട്ടില്ല. പ്രതിഷേധമെന്നോണം ബിജെപി നിരാഹാര സമരം തുടങ്ങി. ഗേറ്റിൽ കുടുങ്ങി ജീവൻ നഷ്ടമായവരുടെ ബന്ധുക്കളും സമരത്തിന്റെ ഭാഗമായി.

MORE IN NORTH
SHOW MORE
Loading...
Loading...