nila

പ്രളയത്തില്‍ നശിച്ച കുറ്റിപ്പുറത്തെ നിള ടൂറിസം പാര്‍ക്ക് അതിജീവനത്തിന്റെ പാതയില്‍. 3 കോടി രൂപ ചിലവില്‍ പുരോഗമിക്കുന്ന പാര്‍ക്കിന്റെ പുനര്‍നിര്‍മാണം ആറ് മാസത്തിനകം പൂര്‍ത്തിയാകും.

ഭാരതപുഴയോരത്ത് സായാഹ്നം ആസ്വദിക്കാന്‍ നിരവധിപേരാണ് ദിവസേന കുറ്റിപ്പുറം നിള ടൂറിസം പാര്‍ക്കിലേക്കെത്തുന്നത്. തുടര്‍ച്ചയായ രണ്ട് വര്‍ഷവും പുഴ  കരകവിഞ്ഞഞ്ഞൊഴുകിയപ്പോള്‍, പാര്‍ക്കില്‍ സാരമായ കേടുപാടുകള്‍ സംഭവിച്ചു ‌. കുട്ടികള്‍ക്കായുള്ള കളിക്കോപ്പുകളും, കടകളും, മഴക്കുടിലുകളുമെല്ലാം വെള്ളം കയറി നശിച്ചു. സന്ദര്‍ശകര്‍ക്കിരിക്കാനുള്ള സ്ഥലങ്ങളും തുരുമ്പെടുത്ത് നശിച്ചുതുടങ്ങി. ജില്ലയില്‍ തന്നെ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്താറുള്ള കേന്ദ്രമായതിനാല്‍, പാര്‍ക്കിന്റെ പഴയ പ്രതാപം ഉടന്‍ തന്നെ വീണ്ടെടുക്കാനാണ് ശ്രമം.

പുതിയ രൂപത്തിലെത്തുന്ന പാര്‍ക്കിലേക്ക് സഞ്ചാരികള്‍ ഏറെയെത്തുമെന്ന പ്രതീക്ഷയാണ് സര്‍ക്കാരിനുള്ളത്.