punoor15

പ്രളയത്തില്‍ കോഴിക്കോട് പൂനൂര്‍ പുഴ ഗതിമാറി ഒഴുകിയതോടെ ഭീതിയിലായി തീരത്തെ കുടുംബങ്ങള്‍. ഉരുള്‍പൊട്ടിയെത്തിയ പാറക്കൂട്ടങ്ങള്‍ പുഴയുടെ ഒഴുക്ക് തടസപ്പെടുത്തുന്നത് വീടുകള്‍ക്കും കൃഷിയിടങ്ങള്‍ക്കും ഭീഷണിയാണ്. 

പൂനൂര്‍ പുഴ ആരംഭിക്കുന്ന ചുരത്തോട് വനമേഖലയില്‍നിന്നാണ് ഉരുള്‍പൊട്ടിയത്. ഏക്കറുകണക്കിന് കൃഷിയിടം തകര്‍ത്ത് പുഴ ഗതിമാറി. വലിയ പാറക്കൂട്ടങ്ങള്‍ ഒഴുകിയെത്തി ക‍ൃഷിയിടത്തില്‍ കിടക്കുന്നു. റോഡ് പുഴയെടുത്തതോടെ പത്തോളം കുടുംബങ്ങളുടെ കൃഷിയിടം ഒറ്റപ്പെട്ടു. കുത്തിയൊഴുകുന്ന പുഴ മുറിച്ചുകടന്നാലെ കൃഷിയിടത്തിലെത്താന്‍ സാധിക്കുകയുള്ളൂ. തലയാട്, ചീടിക്കുഴി പ്രദേശങ്ങളാണ് ദുരിതത്തിലായിരിക്കുന്നത്. 

നാട്ടുകാരുടെ പരാതിയില്‍ വനം–റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചെങ്കിലും നടപടിയൊന്നും ഉണ്ടായില്ല.