കോഴിക്കോട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെത്തുന്ന കടപ്പുറത്ത് പേരിന് പോലും ശുചിമുറികളില്ല. നേരത്തെയുണ്ടായിരുന്ന ശുചിമുറികള്‍ പൊളിച്ചു നീക്കിയിട്ട് മാസങ്ങളായിട്ടും പുതിയത് നിര്‍മിക്കാനാവശ്യമായ പ്രാഥമിക നടപടികള്‍ പോലും സ്വീകരിച്ചിട്ടില്ല.
കോഴിക്കോട് കടപ്പുറത്തെത്തിയവര്‍ക്കെല്ലാവര്‍ക്കും ഈ പരാതിയുണ്ട്.. പേരിന് പോലും ശുചിമുറികള്‍ ഇല്ലാത്തത് സ്ത്രീകളെയും കുട്ടികളെയുമാണ് ഏറെ വലയ്ക്കുന്നത്. ബീച്ച് മനോഹരമാക്കുന്ന പുതിയ പദ്ധതിയില്‍ ശുചിമുറികളും ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും ഇവ നിര്‍മിക്കേണ്ട സ്ഥലം സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുകയാണ്. ഇവ പരിഹരിക്കാനായാല്‍ ശുചിമുറിയുടെ നിര്‍മാണം തുടങ്ങാം. എന്നാല്‍ അതെന്നുണ്ടാകുമെന്ന് മാത്രം ചോദിക്കരുത്.