കോഴിക്കോട് ഗോതീശ്വരം ബീച്ചിന്റെ മനോഹാരിത വീണ്ടെടുക്കാന്‍ ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ശുചീകരണം. രണ്ട് മണിക്കൂറിനിടെ ഇരുപത്തി നാല് ചാക്ക് മാലിന്യമാണ് ശേഖരിച്ചത്. ജില്ലയിലെ മുഴുവന്‍ ബീച്ചുകളും പ്രാദേശിക കൂട്ടായ്മയുടെ പിന്തുണയോടെ വൃത്തിയാക്കുന്നതിനാണ് തീരുമാനമെന്ന് കലക്ടര്‍.
ഗോതീശ്വരം തീരം കാഴ്ചയില്‍ സുന്ദരമാണ്. സഞ്ചാരികളെ വീണ്ടുമെത്താന്‍ പ്രേരിപ്പിക്കുന്നതിനുള്ള വകയുമുണ്ട്. തീരത്തെ വൃത്തിയുടെ കാര്യത്തില്‍ മാത്രമാണ് സംശയം. ഇതിന് പരിഹാരമായാണ് ജനകീയ കൂട്ടായ്മയില്‍ തീരം ശുചിയാക്കിയത്. കടലിലേക്ക് വലയെറിയാതെ തന്നെ തീരത്ത് വലയുടെ ചാകരക്കോള്. പ്ലാസ്റ്റിക്കും, ചെരുപ്പും, അജൈവ മാലിന്യങ്ങളുമെല്ലാം അതിലേറെ. ജില്ലാഭരണകൂടവും എന്‍.എസ്.എസ് വൊളണ്ടിയര്‍മാരും, റസിഡന്റ്സ് അസോസിയേഷനും ആത്മാര്‍ഥമായി പങ്കാളിയായി. അവധി ദിവസത്തെ ആലസ്യം മറികടന്ന് കൂടുതലാളുകള്‍ ശുചീകരണത്തിന്റെ ഭാഗമായി.
മാലിന്യം തരം തിരിച്ച് പ്രത്യേക ചാക്കുകളിലാക്കി സംസ്ക്കരണ കേന്ദ്രത്തിലേക്ക് മാറ്റി. കൂടുതല്‍ ജനപങ്കാളിത്തത്തോടെ മുന്നറിയിപ്പ് ബോര്‍ഡുകളും ദിശാസൂചിക ഉള്‍പ്പെടെ സ്ഥാപിച്ച് തീരം സംരക്ഷിക്കുന്നതിനാണ് തീരുമാനം.