koyilandy-web

അപകടത്തിലായ കോഴിക്കോട് കൊയിലാണ്ടി പഴയ ബസ് സ്റ്റാന്‍ഡ് കെട്ടിടം പൊളിച്ചുമാറ്റാത്തതില്‍ പ്രതിഷേധം ശക്തം. 36 വര്‍ഷം പഴക്കമുള്ള കെട്ടിടത്തില്‍നിന്ന് നാല് വര്‍ഷം മുന്‍പാണ് എല്ലാവരെയും ഒഴിപ്പിച്ചത്. 

ദേശീയപാതയോട് ചേര്‍ന്നുള്ള ഈ കെട്ടിടം ഏത് നിമിഷവും തകര്‍ന്ന് വീഴാവുന്ന അവസ്ഥയിലാണ്. പുതിയ ബഹുനില കെട്ടിടത്തിനായി പ്ലാന്‍ തയ്യാറാക്കി കരാറും നല്‍കി. എന്നിട്ടും അപകടം മറഞ്ഞിരിക്കുന്ന കെട്ടിടം അതുപോലെ തന്നെ തുടരുന്നു. ഓരോ തവണ പരാതികള്‍ പറയുമ്പോഴും എത്രയും പെട്ടന്ന് കെട്ടിടം പൊളിക്കുമെന്നാണ് നഗരസഭയുടെ വാദം. അവസാനമായി രണ്ടാഴ്ചയ്ക്കുള്ളില്‍ പൊളിക്കല്‍ ജോലികള്‍ ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ദേശീയപാത വഴിതിരിച്ച് വിടുന്നതും കണ്ണൂര്‍ ഭാഗത്തേക്കുള്ള ബസുകള്‍ നിറുത്തുന്നതും ഈ കെട്ടിടത്തിനോട് ചേര്‍ന്നാണ്. ഓട്ടോറിക്ഷാ സ്റ്റാന്‍ഡും മറ്റ് കടകളും പഴ ബസ് സ്റ്റാന്‍ഡിലുണ്ട്. വലിയ പരസ്യബോര്‍ഡ് സ്ഥാപിച്ച് കെട്ടിടം മറച്ചതും വിവാദമായിരുന്നു.