vadakara-bus-web

കോഴിക്കോട് വടകര ലിങ്ക് റോഡില്‍ ബസ് സ്റ്റാന്‍ഡ് അനുവദിച്ചത് വ്യാപാരമേഖലയ്ക്ക് തിരിച്ചടിയായെന്ന് പരാതി. മാര്‍ക്കറ്റ് റോഡ്, പഴയ ബസ്റ്റാന്‍ഡ് ഭാഗങ്ങളിലെ വ്യാപാരമാണ് കുത്തനെ ഇടിഞ്ഞത്.കൊയിലാണ്ടി, പേരാമ്പ്ര, മേപ്പയൂര്‍ റൂട്ടുകളിലേക്കുള്ള ബസുകള്‍ക്കാണ് ലിങ്ക് റോഡില്‍ സ്റ്റാന്‍ഡ് അനുവദിച്ചിരിക്കുന്നത്. ജനങ്ങള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ ഗതാഗത പരിഷ്കരണം നടപ്പാക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.