മഴ ചതിച്ചു; നഴ്സറികളിൽ തൈകൾ കെട്ടിക്കിടക്കുന്നു

മഴക്കുറവ് കാരണം പുല്‍പ്പള്ളിയില്‍ തൈകള്‍ വാങ്ങാന്‍ പോലും ആളില്ല. ലക്ഷക്കണക്കിന് രൂപയുടെ തൈകളാണ് നഴ്സറികളില്‍ കെട്ടിക്കിടക്കുന്നത്. പുതുമഴയില്‍ നട്ട തൈകള്‍ ഉണങ്ങുകയാണ്.

ജൂണ്‍ മാസത്തിലാണ് കാപ്പിയും കുരുമുളക് നടേണ്ടസമയം. എന്നാല്‍ തൈകള്‍ വാങ്ങാനാളില്ല. 

എല്ലാ സീസണിലും ലക്ഷക്കണക്കിന് രൂപയുടെ തൈകള്‍ നഴ്സറിയില്‍ വിതരണത്തിനായി എത്തിക്കാറുണ്ട്.

എരിയാപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തിലും പതിവുപോലെ ഇതരസംസ്ഥാനങ്ങളില്‍ നിന്നടക്കം തൈകള്‍ എത്തിച്ചിരുന്നു.

കൂടാതെ പ്രാദേശികമായി ഉല്‍പാദിപ്പിക്കുകയും ചെയ്തു.പക്ഷെ വാങ്ങാനാളെത്തുന്നില്ല. .മഴക്കുറവും സാമ്പത്തികപ്രതിസന്ധിയുമാണ് കര്‍ഷകരെ കൃഷിയില്‍ നിന്നുമകറ്റുന്നു.പുതുമഴയില്‍  നട്ടവയൊന്നും പച്ചപിടിച്ചിട്ടില്ല. കഴിഞ്ഞ പ്രളയത്തിലും തുടര്‍ന്ന് വന്ന അസാധാരണ വേനലിലും കൃഷി നഷ്ടമായവര്‍ക്ക് നഷ്ടപരിഹാരവും ലഭിച്ചിട്ടില്ല.