നവീകരണം എങ്ങും എത്തിയില്ല; കല്‍പറ്റ–പടിഞ്ഞാറത്തറ റോഡ് ഇന്നും ദുരിതമയം

വയനാട് കല്‍പറ്റ– പടിഞ്ഞാറത്തറ റോഡിലൂടെ ഈ മഴക്കാലത്തും ദുരിതയാത്രതന്നെ. നവീകരണപ്രവൃത്തികള്‍ നടക്കുന്നുണ്ടെങ്കിലും വേഗതയില്ലെന്നാണ് ആക്ഷേപം. കുഴികള്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ നികത്തിയിരുന്നെങ്കിലും മഴശക്തിയാകുന്നതിന് മുമ്പ്തന്നെ ഒലിച്ചുപോയി.  സ്ഥലമേറ്റെടുപ്പുള്‍പ്പെടെയുള്ള സാങ്കേതിക  വാദങ്ങള്‍ അറ്റകുറ്റപ്പണികള്‍ക്ക് തടസമാകുന്നു. 

ജില്ലയിലെ പ്രധാനപ്പെട്ട റോഡുകളിലൊന്നാണ് 18 കിലോമീറ്ററോളം ദൂരമുള്ള കല്‍പറ്റ–പടിഞ്ഞാറത്തറ റോഡ്. കല്‍പറ്റ നഗരസഭയിലൂടെയും നാല് പഞ്ചായത്തുകളിലൂടെയും കടന്നുപോകുന്നു.

വര്‍ഷങ്ങളായി ഈ ദുരിതം തുടങ്ങിയിട്ട്. മഴക്കാലത്ത് കാല്‍ടയാത്രപോലും ദുസ്സഹം.പലസ്ഥലത്തും അപടകരമായ കുഴികളാണ്.ജില്ലയില്‍ ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ പോകുന്ന പാതകൂടിയാണിത്.

കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 56 കോടി രൂപ അനുവദിച്ചിരുന്നു. എട്ട് മാസം മുമ്പ് പണികള്‍ ആരംഭിച്ചു.എന്നാല്‍ വേഗതയില്ല. കല്‍വര്‍ട്ടര്‍, ഒാവുചാല്‍ എന്നിവയുടെ പണിയാണ് പ്രധാനമായും നടക്കുന്നത്. റോഡിലെ കുഴികള്‍ അങ്ങനെ തന്നെ നില്‍ക്കുന്നു. 

സ്ഥലമേറ്റെടുപ്പ് സംബന്ധിച്ചുള്ള തര്‍ക്കങ്ങളും നവീകരണപ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു. ഉടമകള്‍ നേരത്തെ കോടതിയെ സമീപിച്ചിരുന്നു. വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള റോഡാണിത്. അടുത്ത സീസണിന് മുന്നേയെങ്കിലും റോഡ് നന്നാകുമെന്നാണ് പ്രതീക്ഷ.