പൊലീസ് സേനയിലേക്ക് ആദിവാസി വിഭാഗക്കാരും; സേവനം ആരംഭിച്ചവരിൽ 11 വനിതകളും

വയനാട്ടിൽ പോലീസ് സേനയ്ക്ക് കരുത്തായി ആദിവാസി വിഭാഗക്കാരും. സ്പെഷ്യൽ റിക്രൂട്ടുമെന്റിന്റെ ഭാഗമായി 52പേർ ജില്ലയിൽ കേരള പേലീസിന്റെ ഭാഗമായി. ആദിവാസി വിഭാഗങ്ങൾക്ക് അവസരം നൽകുകയെന്ന  ലക്ഷ്യത്തോടെയാണ്കേരള പോലീസിലെ സിവിൽ പോലീസ് ഓഫീസർ തസ്തികയിലേക്ക് 2018ൽ സ്പെഷ്യൽ റിക്രൂട്ട്മെന്റ് നടത്തിയത്.ഈ മാസമാദ്യം പാസിംഗ് ഔട്ട് പരേഡ് നടന്നു .

53 പേർ വയനാട് ജില്ലാ പോലീസ് ആസ്ഥാനത്ത് യൂണിഫോമിൽ എത്തി റിപ്പോർട്ട് ചെയ്തു ജോലിയിൽ പ്രവേശിച്ചു . ആദിവാസിമേഖലയിലെ കൂടുതൽ പേർക്ക് ഇത്  പ്രചോദനമാകുമെന്നാണ് വിശ്വാസം .പണിയ, അടിയ ,കാട്ടുനായ്ക്ക, കുറിച്യ, കുറുമ വിഭാഗങ്ങളിലെ 52പേരാണ് പൊലീസ് സേവനമാരംഭിച്ചത്. 11പേർ വനിതകളാണ്. പത്താംതരം മുതൽ ബിരുദാനന്തര ബിരുദധാരികളായവർ വരെ ഈ സംഘത്തിലുണ്ട്.