വെള്ളമില്ലാതെ വെള്ളാനിപ്പാടം; കുടുംബങ്ങൾ ദുരിതത്തിൽ

മഴക്കാലത്തും വേനല്‍ക്കാലത്തും ഒരുപോലെ കുടിവെള്ളം കിട്ടാതെ ദുരിതം അനുഭവിക്കുകയാണ് മലപ്പുറം ചമ്രവട്ടം വെള്ളാനിപ്പാടത്തെ അന്‍പതിലധികം കുടുംബങ്ങള്‍.  വീടുകളിലേക്ക് വെള്ളമെത്തിക്കാന്‍ പൈപ്പ് ലൈന്‍ കണക്ഷന്‍ വേണമെന്ന് പത്തുവര്‍ഷത്തിലധികമായി ഇവര്‍  തൃപ്രങ്ങോട് പഞ്ചായത്തധികൃതരോട് ആവശ്യപ്പെടുന്നു

തൃപ്രങ്ങോട് പഞ്ചായത്തിലെ  വെള്ളാനിപാടത്തെ കുടുംബങ്ങളുടെ ദുരിതമാണിത്.വെള്ളത്തിനായുള്ള ഈ നടത്തം തുടങ്ങിയിട്ട് 10 വര്‍ഷം കഴിഞ്ഞു. വെള്ളം ഇല്ലാത്തതിനാല്‍ പലരും വീടുതന്നെ ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ്

മിക്ക കിണറുകളും വറ്റി.വെള്ളമുള്ളതാവട്ടെ ഉപയോഗിക്കാന്‍ കഴിയില്ല.തൃപ്രങ്ങോട് പഞ്ചായത്തധികൃതരോട് വീടുകളിലേക്ക് വെള്ളം എത്തിക്കാന്‍ സ്ഥിരം സംവിധാനം വേണമെന്നാവശ്യപ്പെട്ടിട്ടും ഒന്നും നടക്കുന്നില്ല..ഭാരതപ്പുഴയില്‍ നിന്ന് ചെകുത്താന്‍കുണ്ട് പമ്പ് ഹൗസുവഴി സമീപത്തെ പാടങ്ങളില്‍ വെള്ളം കെട്ടിനിര്‍ത്തുകയാണിവര്‍, ഈ വെള്ളം കിണറുകളിലേക്ക് എത്തുമെന്ന പ്രതീക്ഷയില്‍