കുടിവെള്ള സ്ത്രോതസ്സുകൾ വറ്റിവരളുന്നു; പരാതിയുമായി നാട്ടുകാർ

കോഴിക്കോട് കായക്കൊടി കൈതച്ചാല്‍ മേഖലയില്‍ കുടിവെള്ള ക്ഷാമം രൂക്ഷം. കടുത്ത വേനലിലും തെളിനീര് കിട്ടിയിരുന്ന ഉറവകളില്‍ പൂര്‍ണമായും നീരൊഴുക്ക് നിലച്ചു. പ്രദേശത്ത് പാറമടയുടെ പ്രവര്‍ത്തനം തുടങ്ങിയതിന് പിന്നാലെയാണ് കുടിവെള്ള മില്ലാതായതെന്നാണ്  നാട്ടുകാരുടെ പരാതി.  

ഈ നീരൊഴുക്കാണ് വിസ്മൃതിയിലായത്. നിരവധി കുടുംബങ്ങളുടെ കുടിവെള്ള ഉറവിടമായിരുന്നു കായക്കൊടി തോട്. കടുത്ത വേനലിലും വറ്റാത്ത ജലസാന്നിധ്യം. ഒഴുകിയെത്തിയിരുന്ന ഇടങ്ങളിലെ കിണറുകളും നിറച്ചിരുന്നു. കുന്നുകളാല്‍ ചുറ്റപ്പെട്ട പ്രദേശത്ത് പച്ചപ്പായിരുന്നു മനോഹാരിത. ആദ്യമായാണ് കുടിവെള്ളം മുടങ്ങുന്ന അവസ്ഥയെത്തിയത്. പ്രകൃതിയുടെ രൂപമാറ്റത്തിന് ഇടയാക്കിയ കാരണങ്ങളായി നാട്ടുകാര്‍ ചിലത് പറയുന്നു. 

ജലസാന്നിധ്യം കുറഞ്ഞതിന്റെ യഥാര്‍ഥ കാരണം അന്വേഷിച്ച് വേഗത്തില്‍ നടപടിയെടുക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. എന്നാല്‍ കായക്കൊടി പഞ്ചായത്തിന്റെ പൂര്‍ണ അനുമതിയോടെയാണ് പാറമട പ്രവര്‍ത്തിക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. കടുത്ത വേനലിലുണ്ടായ സ്വാഭാവിക വരള്‍ച്ച മാത്രമെന്നും വ്യക്തമാക്കുന്നു.