കരിപ്പൂർ ‍വിമാനത്താവളത്തിൽ പുതിയ ആഭ്യന്തര ടെർമിനൽ തുറന്നു

കരിപ്പൂർ വിമാനത്താവളത്തിൽ നിർമാണം പൂർത്തിയാക്കിയ ആധുനിക ടെർമിനൽ തുറന്നു കൊടുത്തു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ ജനപ്രതിനിധികളും ആഘോഷങ്ങളും ഇല്ലാതെ യായിരുന്നു ഉദ്ഘാടനം.

രാത്രി മസ്ക്കറ്റിൽ നിന്നെത്തിയ ഒമാൻ എയർ വിമാനത്തിലെ യാത്രക്കാരാണ് ഔദ്യോഗിക ചടങ്ങുകളില്ലാതെ ഉദ്ഘാടകരായത്.ഫെബ്രുവരി 22 ന് ഗവർണർ പി.സദാശിവം വീഡിയോ കോൺഫറൻസിലൂടെ ടെർമിനൽ ഉദ്ഘാടനം ചെയ്തെങ്കിലും തുറന്നു കൊടുത്തിരുന്നില്ല. പുതിയ ടെർമിനലിലെ ആധുനിക സൗകര്യങ്ങൾ എല്ലാം പ്രയോജനപ്പെടുത്തിയതോടെ 20 മിനുട്ടിനകം പരിശോധനകൾ പൂർത്തിയാക്കി യാത്രക്കാർക്ക് പുറത്തിറങ്ങനായി.

രണ്ടു നിലകളിലായി 17000 ചതുരശ്ര മീറ്റർ വിസ്തീർമാന പുതിയ ടെർമിനലിനുള്ളത്. ഒരു മണിക്കൂറിൽ 1527  യാത്രക്കാരെ ഉൾക്കൊള്ളാൻ സൗകര്യമുണ്ട്. 120 കോടി രൂപ ചിലവഴിച്ചാണ് നിർമാണം പൂർത്തിയാക്കിയത്.

എയർപോർട്ട് അതോറിറ്റി ചെന്നൈ റീജിയണൽ എക്സിക്യൂട്ടീവ് ഡയറക്ടർ എസ്. ശ്രീകുമാറും അനൗദ്യോഗിക ഉദ്ഘാടന ചടങ്ങിൽ സാക്ഷിയാവാൻ എത്തിയിരുന്നു.