paul-kallanod

കോഴിക്കോടിന്‍റെ കലാകാരന്‍ പോള്‍ കല്ലാനോടിന് നാടിന്‍റെ ആദരം. ചടങ്ങിന്‍റെ ഭാഗമായി പോള്‍ കല്ലാനോടിന്‍റെ ചിത്ര പ്രദര്‍ശനവും സംഘടിപ്പിച്ചു. പുരുഷന്‍ കടലുണ്ടി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.

ഒന്നിലധികം കലാപ്രവര്‍ത്തനങ്ങള്‍ ഒരുമിച്ച് സമ്മേളിച്ച ഹൃദയം. അതാണ് പോള്‍ കല്ലാനോടിന്‍റേത്. ചിത്രകാരന്‍, ശില്‍പി, നാടകരചയിതാവ്, സംഘാടകന്‍, പ്രാസംഗികന്‍, കാര്‍ട്ടൂണിസ്റ്റ് എന്നിങ്ങനെ എല്ലാമാണിദ്ദേഹം. 

പോള്‍ കല്ലാനോടിന്‍റെ ചിത്രങ്ങളുടെ പ്രദര്‍ശനവും ടൗണ്‍ ഹാളില്‍  സംഘടിപ്പിച്ചു. വരകളില്‍ അധികവും നിറ‍ഞ്ഞു നിന്നത് പ്രകൃതി ചൂഷണം. പ്രശ്നം, ആള്‍പ്പാര്‍പ്പില്ലാത്ത വീട്, സാക്ഷ്യം തുടങ്ങിയവയാണ് പ്രധാന കൃതികള്‍.